കൊച്ചി: (www.kvartha.com 24.11.2014) പൊതുനിരത്തുകളില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കുകയും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന അശ്ലീല പരസ്യബോര്‍ഡുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്തരം ബോര്‍ഡുകള്‍ നീക്കണമെന്ന് ആവശ്യപെട്ട ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. കൊച്ചി കോര്‍പറേഷന്‍ പരിധിയിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കോടതി നേരത്തെ ആവശ്യപെട്ടിരുന്നു.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയല്‍ നിയമപ്രകാരം ഇത്തരത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. നിരവധി അപകടങ്ങള്‍ പതിവായിട്ടും ഇതു സംബന്ധിച്ച് പരാതികള്‍ പോലിസ് ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തിലാണ് ചിലര്‍ കോടതി നടപടിക്കൊരുങ്ങുന്നത്.

Keywords: Vulgar posters, Court, direction, Ban, Women, Modesty, Poster.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.