എന്റെ മകളെ കൊല്ലാന്‍ അമീറിന് ഏതാനും നിമിഷങ്ങള്‍ മതിയായിരുന്നു; ആ നീചനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ജിഷയുടെ അമ്മ

 


കൊച്ചി: (www.kvartha.com 26.11.2016) എന്റെ മകളെ കൊല്ലാന്‍ അമീറിന് ഏതാനും നിമിഷങ്ങള്‍ മതിയായിരുന്നു. എന്നാല്‍ ആ നീചനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണ്, പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ വാക്കുകളാണിത്. പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാജേശ്വരി ഇത്തരത്തില്‍ പ്രതികരിച്ചത്.

കേസ് കോടതിയില്‍ നീണ്ടു നീണ്ടു പോവുകയാണ്. നിയമ നടപടി എപ്പോള്‍ തീരുമെന്നറിയില്ല. കോടതിയില്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അതിനാല്‍ തന്നെ നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള തനിക്ക് അവിടെ എന്താണ് നടക്കുന്നതെന്നറിയില്ലെന്നും അവര്‍ പറഞ്ഞു.

ഡി എന്‍ എ പരിശോധനയില്‍ ആവശ്യത്തിനു തെളിവുകള്‍ ലഭിച്ചതിനാല്‍ പ്രതി പറയുന്നതു കോടതി വിശ്വസിക്കരുത്. എനിക്കും മകള്‍ക്കും പണത്തിനു ആവശ്യമുണ്ടായിരുന്ന കാലത്ത് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോള്‍ പണം കൊണ്ടു തന്നിട്ടു എന്തു കാര്യമെന്നും രാജ്വേശരി ചോദിച്ചു.

എന്റെ മകളെ കൊല്ലാന്‍ അമീറിന് ഏതാനും നിമിഷങ്ങള്‍ മതിയായിരുന്നു; ആ നീചനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ജിഷയുടെ അമ്മ


Keywords : Kochi, Murder, Case, Accused, Court, Molestation, Mother, Kerala, Jisha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia