Students Attacked | വാളയാറില്‍ ബസ് തടഞ്ഞ് വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു
വാളയാര്‍: (www.kvartha.com) വാളയാറില്‍ ബസ് തടഞ്ഞ് കോയമ്പത്തൂരിലെ ഒരു കോളജിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ മര്‍ദനം. ആക്രമണത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പുറത്തുനിന്നുള്ള യുവാക്കള്‍ ഇടപെട്ടുവെന്നാണ് നിഗമനം.
കോളജ് ബസിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി തന്നെയാണ് ബസിന്റെ വാതില്‍ അക്രമികള്‍ക്കായി തുറന്നുകൊടുത്തതെന്ന് പൊലീസ് പറയുന്നു. ബസ് വരുന്ന വിവരം വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി അറിയിക്കുകയായിരുന്നു. 15ഓളം യുവാക്കളാണ് ബസിനുള്ളില്‍ കയറി അസഭ്യം പറഞ്ഞ് മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വാളയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Injured, Students, hospital, Police, attack, Walayar: Students attacked by men.