തൊഴില്‍ പ്രശ്‌നം പഠിച്ച് നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു: മന്ത്രി

 


തൊഴില്‍ പ്രശ്‌നം പഠിച്ച് നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു: മന്ത്രി
കോഴിക്കോട്: തൊഴില്‍ പ്രശ്‌നം പഠിച്ച് അനൂകൂലമായ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. നഴ്‌സുമാരുടെ ശമ്പളം അടക്കം തൊഴില്‍ പ്രശ്‌നങ്ങള്‍ പഠിച്ച് അനുകൂലമായ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു സംസ്ഥാനവും അത് ചെയ്തില്ലെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഒരു കമ്മീഷനെ നിയമിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ അനങ്ങിയില്ല. സംസ്ഥാനങ്ങളിലെ ജീവിത സാഹചര്യം അനുസരിച്ച് കുറഞ്ഞ അടിസ്ഥാന ശമ്പളം നിശ്ചയിക്കാന്‍ കേന്ദ്ര ലേബര്‍ കമ്മീഷന്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

പത്രപ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ് നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തുറന്ന മനസാണ്. പത്രമുടമകള്‍ നല്‍കിയ കേസില്‍ വേഗം തീര്‍പ്പുണ്ടാക്കാന്‍ കേന്ദ്ര നിയമമന്ത്രാലയത്തോട് കക്ഷി ചേരാനും ആവശ്യപ്പെട്ടിട്ടുള്ളതായി മന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

Keywords:  Labor, Minister, State, Union, Kodikunnil Suresh,  Press, Nurse, Kvartha, Malayalam vartha, Malayalam News, Kozhikode, Press-Club, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia