വഖ്‍ഫ് നിയമനം: നേ​ര​ത്തേ ന​ല്‍കി​യ വാ​ഗ്ദാ​നം അടിയന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ജിഫ്രി തങ്ങള്‍; മുഖ്യമന്ത്രി ഏപ്രിൽ 20ന് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു

 


കോഴിക്കോട്: (www.kvartha.com 16.03.2022) വഖ്ഫ് നിയമനം പി എസ് സിക്കു വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാൻ നിയമസഭയിൽ വ്യക്തമാക്കിയതോടെ പ്രതികരണവുമായി സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍.

വഖ്‍ഫ് നിയമനം: നേ​ര​ത്തേ ന​ല്‍കി​യ വാ​ഗ്ദാ​നം അടിയന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ജിഫ്രി തങ്ങള്‍; മുഖ്യമന്ത്രി ഏപ്രിൽ 20ന് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു

വി ​അ​ബ്ദു​ർ റഹ്‌മാൻ നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ ന​ല്‍കി​യ വാ​ഗ്ദാ​ന​ത്തെ നി​ഷേധി​ക്കു​ന്ന​താ​ണെ​ന്ന് ജി​ഫ്‌​രി ത​ങ്ങ​ള്‍ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളി​ല്‍ ഇ​പ്പോ​ഴും പ്ര​തീ​ക്ഷ​യും വി​ശ്വാ​സ​വു​മു​ണ്ട്. നേ​ര​ത്തേ ന​ല്‍കി​യ വാ​ഗ്ദാ​നം അടിയന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ത​ങ്ങ​ള്‍ ആവശ്യപ്പെട്ടു.

അതിനിടെ വഖ്ഫ് ബോർഡ് നിയമനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. ഏപ്രിൽ 20 ന് തിരുവനന്തപുരത്താണ് യോഗം.
 

Keywords: Waqf appointment: Jifri thangal said that promise should be implemented immediately, Legislative assembly, Kerala, News, Top-Headlines, Kozhikode, Minister, Chief Minister.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia