വഖ്ഫ് നിയമനം: നേരത്തേ നല്കിയ വാഗ്ദാനം അടിയന്തരമായി നടപ്പാക്കണമെന്ന് ജിഫ്രി തങ്ങള്‍; മുഖ്യമന്ത്രി ഏപ്രിൽ 20ന് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു
Mar 16, 2022, 11:50 IST
കോഴിക്കോട്: (www.kvartha.com 16.03.2022) വഖ്ഫ് നിയമനം പി എസ് സിക്കു വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുർ റഹ്മാൻ നിയമസഭയിൽ വ്യക്തമാക്കിയതോടെ പ്രതികരണവുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
വി അബ്ദുർ റഹ്മാൻ നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തേ നല്കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് ജിഫ്രി തങ്ങള്‍ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. നേരത്തേ നല്കിയ വാഗ്ദാനം അടിയന്തരമായി നടപ്പാക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

അതിനിടെ വഖ്ഫ് ബോർഡ് നിയമനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. ഏപ്രിൽ 20 ന് തിരുവനന്തപുരത്താണ് യോഗം.
< !- START disable copy paste -->
Keywords: Waqf appointment: Jifri thangal said that promise should be implemented immediately, Legislative assembly, Kerala, News, Top-Headlines, Kozhikode, Minister, Chief Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.