War of words | വിദ്യാർഥികള്‍ക്ക് മുന്നറിയിപ്പ്! പരിസരബോധമില്ലാത്ത 'സ്നേഹപ്രകടനങ്ങൾ' വേണ്ട, കൈകാര്യം ചെയ്യുമെന്ന് ഫ്‌ലക്‌സ് ബോർഡുയർത്തി പ്രാദേശിക കൂട്ടായ്‌മകൾ; സ്വന്തം മക്കളുടെ ഇൻസ്റ്റഗ്രാമും വാട്സ് ആപും നോക്കൂവെന്ന് കൗമാരക്കാരുടെ തിരിച്ചടി; ഇതൊക്കെയാണ് കേരളത്തിൽ ചില നഗരങ്ങളിൽ ഇപ്പോൾ ട്രെൻഡ്

കോഴിക്കോട്: (www.kvartha.com) 'സ്നേഹപ്രകടനങ്ങൾ' അതിരുവിടുന്നുവെന്ന് ആരോപിച്ച് വിദ്യാർഥികൾക്കെതിരെ പ്രദേശവാസികൾ ഫ്‌ലക്‌സ് ബോർഡുയർത്തുന്ന സംഭവങ്ങൾ കൂടിവരുന്നു. പല പ്രദേശങ്ങളിലും ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം തന്നെ ചിലയിടങ്ങളിൽ മറുപടിയുമായി വിദ്യാർഥികളോ അവരെ പിന്തുണക്കുന്നവരോ രംഗത്തെത്തിയിട്ടുണ്ട്. ക്ലാസിലേക്ക് പോകുന്നതിന് മുമ്പും ക്ലാസ് കഴിഞ്ഞതിന് ശേഷവും പരിസരബോധമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ആഭാസങ്ങൾ കാട്ടുന്നുവെന്നാണ് പ്രദേശവാസികളുടെ വിമർശനം.

War of words | വിദ്യാർഥികള്‍ക്ക് മുന്നറിയിപ്പ്! പരിസരബോധമില്ലാത്ത 'സ്നേഹപ്രകടനങ്ങൾ' വേണ്ട, കൈകാര്യം ചെയ്യുമെന്ന് ഫ്‌ലക്‌സ് ബോർഡുയർത്തി പ്രാദേശിക കൂട്ടായ്‌മകൾ; സ്വന്തം മക്കളുടെ ഇൻസ്റ്റഗ്രാമും വാട്സ് ആപും നോക്കൂവെന്ന് കൗമാരക്കാരുടെ തിരിച്ചടി; ഇതൊക്കെയാണ് കേരളത്തിൽ ചില നഗരങ്ങളിൽ ഇപ്പോൾ ട്രെൻഡ്

'വിദ്യാർഥികൾക്കൊരു മുന്നറിയിപ്പ്, കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്നേഹപ്രകടനം കാഴ്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാർഥികളോട് ഞങ്ങൾക്കൊന്നേ പറയാനൊള്ളൂ, ഇനിമുതൽ ഇത്തരം ഏർപ്പാടുകൾ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിർബന്ധമുളളവർക്ക് താലി കെട്ടി കൈപിടിച്ചു വീട്ടിൽ കൊണ്ട് പോയി തുടരാവുന്നതാണ്. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോവുന്നവരെ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം. ആയതിനാൽ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാർഥികളെ കാണാനിടവന്നാൽ അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏൽപിക്കുന്നതുമാണ്. ഇത് സദാചാര ഗുണ്ടായിസമല്ല. വളർന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്', എന്നാണ് എടവണ്ണ ജനകീയ കൂട്ടായ്മ സ്ഥാപിച്ച ബോർഡിലെ വാചകങ്ങൾ.

പിന്നാലെ മറുപടിയുമായി വിദ്യാർഥികളെ പിന്തുണയ്ക്കുന്നവരും തിരിച്ചടിച്ചു. 'ആധുനിക ഡിജിറ്റൽ സ്കാനറിനെ തോൽപ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ് സ്റ്റാൻഡിലെയും പരിസരത്തെയും കോണികൂടിലേക്ക് സദാചാര ആങ്ങളമാരുടെ ടോർച്ചടിക്കുന്നതിന് മുൻപ് അവനവന്റെ വിദ്യാർഥികളായ മക്കൾ (ആൺ, പെൺ വ്യത്യാസമില്ലാതെ) കൈകാര്യം ചെയ്യുന്ന മൊബൈലും വാട്സ് ആപും ഇൻസ്റ്റാഗ്രാമും ആദ്യമൊന്ന് തിരഞ്ഞ് നോക്കണം. സ്കൂൾ വിദ്യാർഥികൾക്ക് രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണിവരെ കൺസഷൻ ടൈം എന്നറിയാതെ അഞ്ച് മണികഴിഞ്ഞ് ബസ് സ്റ്റാൻഡിലും പരിസരത്തും കണ്ടാൽ കൈകാര്യം ചെയ്തുകളയുമെന്ന് ആഹ്വാനം ചെയ്യാനും ബോർഡ് വെക്കാനും ഒരു വ്യക്തിക്കോ സമൂഹത്തിനോ അധികാരവും അവകാശവും നിയമവുമില്ലെന്ന് സദാചാര കമിറ്റിക്കാർ ഓർക്കണം', എന്നാണ് വിദ്യാർഥി പക്ഷം എന്ന ബോർഡിലെ വാചകങ്ങൾ. ഇതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

War of words | വിദ്യാർഥികള്‍ക്ക് മുന്നറിയിപ്പ്! പരിസരബോധമില്ലാത്ത 'സ്നേഹപ്രകടനങ്ങൾ' വേണ്ട, കൈകാര്യം ചെയ്യുമെന്ന് ഫ്‌ലക്‌സ് ബോർഡുയർത്തി പ്രാദേശിക കൂട്ടായ്‌മകൾ; സ്വന്തം മക്കളുടെ ഇൻസ്റ്റഗ്രാമും വാട്സ് ആപും നോക്കൂവെന്ന് കൗമാരക്കാരുടെ തിരിച്ചടി; ഇതൊക്കെയാണ് കേരളത്തിൽ ചില നഗരങ്ങളിൽ ഇപ്പോൾ ട്രെൻഡ്

കഴിഞ്ഞ വർഷം മമ്പാട് എംഇഎസ് കോളജ് പരിസരത്ത് വിദ്യാർഥികൾക്കെതിരെ സ്ഥാപിച്ച ഫ്‌ലക്‌സ് ബോർഡും ഏറെ ചർചയായിരുന്നു. കോളജ് സമയത്തിന് ശേഷവും വിദ്യാർഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളജ് പരിസരത്ത് തമ്പടിക്കുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ലക്‌സില്‍ ബോർഡിൽ എഴുതിയിരുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കോളജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാർഥികള്‍ തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും രക്ഷിതാക്കളെ വിളിച്ചു ഏൽപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

War of words | വിദ്യാർഥികള്‍ക്ക് മുന്നറിയിപ്പ്! പരിസരബോധമില്ലാത്ത 'സ്നേഹപ്രകടനങ്ങൾ' വേണ്ട, കൈകാര്യം ചെയ്യുമെന്ന് ഫ്‌ലക്‌സ് ബോർഡുയർത്തി പ്രാദേശിക കൂട്ടായ്‌മകൾ; സ്വന്തം മക്കളുടെ ഇൻസ്റ്റഗ്രാമും വാട്സ് ആപും നോക്കൂവെന്ന് കൗമാരക്കാരുടെ തിരിച്ചടി; ഇതൊക്കെയാണ് കേരളത്തിൽ ചില നഗരങ്ങളിൽ ഇപ്പോൾ ട്രെൻഡ്

പിന്നാലെ കോഴിക്കോട് ഫാറൂഖ് കോളജിന് മുന്നിലും സമാന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയർന്നിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം കോളജ് പരിസരത്ത് വിദ്യാർഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതുകൂടാതെ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഇക്കൊല്ലവും ക്ലാസ് കഴിഞ്ഞതിന് ശേഷം വിദ്യാർഥികൾ തമ്മിൽ അടികൂടുന്നതും പലയിടത്തും പതിവായിട്ടുണ്ട്. വിദ്യാർഥികളുടെ അടിപിടി നിര്‍ത്തലാക്കാന്‍ ഇടപെടലുണ്ടാകുമെന്ന് പൊലീസും പറഞ്ഞിരുന്നു. എന്നാൽ സംഭവങ്ങൾ ആവർത്തിക്കുന്നതായാണ് വ്യാപാരികളും ഡ്രൈവർമാരും അടക്കമുള്ളവർ പറയുന്നത്. എന്തുതന്നെയായാലും ഫ്‌ലക്‌സ് ബോർഡ് യുദ്ധങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Keywords: Kerala, Students, Flex, Boards, Public, Clash, Edavanna, Mambad, Calicut, Love, Affair, War of words between students and public with flex boards.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia