അപകടാവസ്ഥയിലായ പാലം പൊളിച്ച് പണിതു: പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതിയില്‍ പഞ്ചായത്ത് അംഗത്തെ ജയിലില്‍ അടച്ചു, പ്രതിഷേധം ശക്തം
Nov 13, 2019, 10:39 IST
ആലപ്പുഴ: (www.kvartha.com 13.11.2019) നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് അപകടാവസ്ഥയിലായ പാലം പൊളിച്ചുപണിത പഞ്ചായത്ത് അംഗത്തെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ കൈനകരി പഞ്ചായത്ത് അംഗം ബി കെ വിനോദിനെയാണ് പൊതുമുതല്‍ നശിപ്പിച്ചെന്ന പഞ്ചായത്തിന്റെ തന്നെ പരാതിയില്‍ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൈനകരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ബി കെ വിനോദിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിമാന്‍ഡ് ചെയ്തത്.
ഉയരം കുറവായതിനാല്‍ പ്രളയകാലത്ത്, രക്ഷാപ്രവര്‍ത്തനത്തിന് അടക്കം പഴയ പാലം തടസ്സമായിരുന്നു. പഞ്ചായത്തിന്റെ ദുരന്ത നിവാരണ കമ്മിറ്റി തയ്യാറാക്കിയ ബലക്ഷയമുള്ളതും പൊളിച്ചുനീക്കേണ്ടതുമായ പാലങ്ങളുടെ പട്ടികയിലും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാലം പൊളിച്ചെന്ന കേസിലാണ് വിനോദിനെഅറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനുള്ള പണം നാട്ടുകാര്‍ തന്നെ പിരിവെടുക്കുകയാണ്. എന്നാല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് പരാതി നല്‍കിയതെന്ന് പ്രസിഡന്റ് വിശദീകരിക്കുന്നു. പുളിങ്കുന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പ്രതികളാണുള്ളത്. ഇതില്‍ വിനോദിനെയും നാട്ടുകാരനായ രതീഷിനെയും മാത്രമാണ് അറസ്റ്റ് ചെയ്തത്.
കൈനകരി വികസന സമിതി എന്ന സംഘടയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ച പഞ്ചായത്ത് അംഗങ്ങളില്‍ ഒരാളാണ് വിനോദ്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമായ വിരോധവും കേസിന് പിന്നിലുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊളിച്ചപാലത്തിന്റെ നഷ്ടപരിഹാരം കെട്ടിവെച്ചാല്‍ മാത്രമെ ജാമ്യം ലഭിക്കൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Alappuzha, Prison, Police, Arrested, Compensation, Bridge, Politics, Bail, Ward Member is in Jail for Renovating Bridge in Alappuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.