Warning | പണമില്ല, ചിലവ് ചുരുക്കണം: സര്‍കാര്‍ വകുപ്പുകള്‍ പരിപാടികള്‍ നടത്താന്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ്

 


തിരുവനന്തപുരം: (www.kvartha.com) പണമില്ല, ചിലവ് ചുരുക്കണം, സര്‍കാര്‍ വകുപ്പുകള്‍ പരിപാടികള്‍ നടത്താന്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ധനവകുപ്പ്. സര്‍കാര്‍ വകുപ്പുകളും സര്‍കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും സെമിനാര്‍, ശില്‍പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ നടത്താന്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം.

നിര്‍ദേശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥരില്‍നിന്ന് പലിശസഹിതം ചിലവ് തിരികെ പിടിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സര്‍കാര്‍ വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍കാര്‍ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ തങ്ങള്‍ക്കു കീഴിലുള്ള സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം.

Warning | പണമില്ല, ചിലവ് ചുരുക്കണം: സര്‍കാര്‍ വകുപ്പുകള്‍ പരിപാടികള്‍ നടത്താന്‍ പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ധനവകുപ്പ്

സ്ഥാപനങ്ങളുടെ കീഴിലുള്ള സംവിധാനം ഉപയോഗിക്കണം. നിര്‍ദേശത്തിനു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചിലവുകള്‍, മുന്‍കൂറുകള്‍ തിരിച്ചടയ്ക്കാന്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരില്‍നിന്നും പലിശ സഹിതം ചിലവുകള്‍ തിരിച്ചു പിടിക്കും. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ വകുപ്പ് സെക്രടറിക്ക് വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാം എന്നും നിര്‍ദേശത്തില്‍ പറയുന്നു.

Keywords:  Finance Dept. instructed government departments to avoid using five-star facilities for conducting seminars, workshops etc, Thiruvananthapuram, News, Politics, Finance Department, Warning, Economic Crisis, Govt Official, Hotel, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia