കേരളത്തിലെ എഎപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ 'ജാഗ്രതാനിര്‍ദേശം'; സംഘപരിവാറിനെ സൂക്ഷിക്കണം
Jan 13, 2014, 13:29 IST
തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ നേതൃത്വം ഇടത് അനുകൂലമായി മാറാതിരിക്കാന്‍ പാര്‍ട്ടിയില്‍ നുഴഞ്ഞു കയറി തങ്ങളുടെ വഴിക്കു കൊണ്ടുവരാന്‍ സംഘപപരിവാര്‍ ശ്രമം. ഇതു സംബന്ധിച്ച് എഎപി കേരള ഘടകത്തിനു കേന്ദ്ര നേതൃത്വം തന്നെ സൂചന നല്‍കിയെന്നാണു വിവരം.
കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച എഎപി നേതാവ് പ്രശാന്ത് ഭൂഷണിന് ഇവിടെ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് എന്ന് അറിയുന്നു. ദേശീയ തലത്തില്‍ തന്നെ ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയ മോഹത്തിനും നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രിപദ മോഹത്തിനും തിരിച്ചടിയായി ആം ആംദ്മി പാര്‍ട്ടി മാറുമെന്ന ആശങ്ക നിലനില്‍ക്കെയുള്ള ബദല്‍ നീക്കമാണ് കേരളത്തില്‍ നിന്ന് ആരംഭിക്കുന്നത്.
കേരളത്തില്‍ ബിജെപിക്ക് ഇത്തവണയും കാര്യമായ വിജയ പ്രതീക്ഷയില്ല. പക്ഷേ, എഎപിക്ക് കേരളത്തില്‍ ശക്തമായ സംഘടനാ സംവിധാനമുണ്ടാക്കാന്‍ സാധിച്ചാല്‍ കേരള ഘടകത്തെ പ്രതിനീധീകരിച്ച് കേന്ദ്ര നേതൃത്വത്തിലെത്താന്‍ ചില ഉറച്ച സംഘപരിവാര്‍ അനുഭാവികളെ നിയോഗിച്ചിട്ടുണ്ടെന്നാണ് പ്രശാന്ത് ഭൂഷണു ലഭിച്ച വിവരം.
പ്രത്യേക്ഷത്തില്‍ രാഷ്ട്രീയ ചായ്‌വൊന്നും പ്രകടിപ്പിക്കാതിരിക്കുന്ന ഇവര്‍ ഐടി രംഗത്തു നിന്നും അഭിഭാഷക രംഗത്തുനിന്നുമാണ് എഎപിയില്‍ ചേരുക. ആര്‍എസ്എസുമായി അടുപ്പമുള്ള ഇവര്‍ ഇതിനകം തന്നെ എഎപി നേതൃത്വത്തിന്റെ അഴിമതി വിരുദ്ധ മുന്നേറ്റത്തെ പിന്തുണക്കാനും സംഘടന കെട്ടിപ്പടുക്കുന്നതിനു സഹായിക്കാനും തയ്യാറാണ് എന്ന് അറിയിച്ചു ബന്ധപ്പെട്ടു കഴിഞ്ഞത്രേ. ഇവരുടെ കാര്യത്തില്‍ ജാഗ്രത വേണം എന്നാണ് എഎപി കേരള ഘടകത്തിനു ലഭിച്ച നിര്‍ദേശം.
ബിജെപിക്ക് അടിത്തറയും നിയമസഭ, പാര്‍ലമെന്റ് പ്രാതിനിധ്യവുമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എഎപിയില്‍ ചേര്‍ന്ന് കേന്ദ്ര നേതൃത്വത്തിലെത്തുന്നതിലും സുരക്ഷിതം കേരളത്തില്‍ നിന്നുള്ള നീക്കമായിരിക്കുമെന്നാണത്രേ ആര്‍എസ്എസ് നിലപാട്. ഡല്‍ഹിക്കു പിന്നാലെ എഎപി വലിയ തരംഗമുണ്ടാക്കാന്‍ പോകുന്ന സംസ്ഥാനം കേരളമാണ് എന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്.
സോഷ്യല്‍ മീഡിയ രാജ്യത്തെ മറ്റെവിടത്തേക്കാള്‍ കേരളത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ തരംഗമായിരിക്കുന്നുവെന്നും അത് ആം ആദ്മി പാര്‍ട്ടിക്ക് സഹായകമാകുമെന്നുമാണ് എഎപിയെപ്പോലെ തന്നെ സംഘ്പരിവാറിന്റെയും കണക്കുകൂട്ടല്‍. രണ്ടു മുന്നണികളുടെയും രാഷ്ട്രീയത്തോട് താല്പര്യമില്ലാത്ത യുവജനങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടിയോടുണ്ടായിരിക്കുന്ന താല്പര്യം മനസിലാക്കി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ സജീവമായത് സംഘ്പരിവാര്‍ ഗൗരവത്തിലാണ് കാണുന്നത്.
കേരളത്തിലെ പൊതുവായ രീതിയനുസരിച്ച്, ഭരണകൂട വിരുദ്ധ, അഴിമതി വിരുദ്ധ നിലപാടുകള്‍ ഉള്ള യുവാക്കള്‍ ഇടതുപക്ഷത്തേക്കാണു പോകുന്നത്. മാറിയ സാഹചര്യത്തില്‍ അവരെ ആം ആദ്മി പാര്‍ട്ടി സ്വാധീനിക്കുമ്പോള്‍ അതില്‍ നിന്ന് തങ്ങള്‍ക്ക് എളുപ്പത്തില്‍ നേട്ടമുണ്ടാക്കാനാവും എന്നും ആര്‍എസ്എസ് വിലയിരുത്തിയിട്ടുണ്ട്.
എഴുത്തുകാരി സാറാ ജോസഫ് തങ്ങളുടെ കൂടെച്ചേര്‍ന്നത് എഎപി കാര്യമായി കണക്കാക്കുന്നില്ല. എന്നാല്‍ കൂടുതല്‍ പ്രമുഖര്‍ വരുമെന്നും അതുവഴി കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും എന്നുമാണ് എഎപി കണക്കുകൂട്ടുന്നത്. ഈ മുന്നേറ്റം ഹൈജാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സൂക്ഷിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Kerala, Thiruvananthapuram, AAP, Aam Aadmi Party, RSS, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.