കു​ടി​വെ​ള്ള സ്രോ​തസു​ക​ളി​ലും പാ​ട​ശേ​ഖ​ര​ത്തും ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വം; ടാ​ങ്കെ​ര്‍ ലോ​റി ഡ്രൈവ​ര്‍​ക്കെ​തി​രെ കേസ്

 


ക​റ്റാ​നം: (www.kvartha.com 17.08.2021) കു​ടി​വെ​ള്ള സ്രോ​തസു​ക​ളി​ലും പാ​ട​ശേ​ഖ​ര​ത്തും ക​ക്കൂ​സ് മാ​ലി​ന്യം തള്ളി​യ സം​ഭ​വ​ത്തി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍​ക്കെ​തി​രെ വ​ള്ളി​കു​ന്നം പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ട​ല്ലൂ​ര്‍ വി​ഷ്ണു​വിന് (30) എതിരെയാണ് പൊലീസ് കേസെടുത്തത്. പാടശേഖരത്തും നീരൊഴുക്ക് തോടിലും കുളത്തിലും മാലിന്യം നിക്ഷപിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

കു​ടി​വെ​ള്ള സ്രോ​തസു​ക​ളി​ലും പാ​ട​ശേ​ഖ​ര​ത്തും ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വം; ടാ​ങ്കെ​ര്‍ ലോ​റി ഡ്രൈവ​ര്‍​ക്കെ​തി​രെ കേസ്

രാത്രിയിൽ വാഹന നമ്പർ മറച്ച വാനിൽ വന്ന് മാലിന്യങ്ങൾ തള്ളുന്നതായി നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഈ പ്രവർത്തി തുടരുന്നത് കണ്ട് ഒടുവിൽ പ്രദേശ നിവാസികൾ സിസിടിവി സ്ഥാപിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച പാ​റ​ക്ക​ല്‍​മു​ക്ക് മ​ങ്ങാ​രം റോ​ഡി​ല്‍ വ​ടു​ത​ല കു​ള​ത്തി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച വി​ഷ്ണു​രാജിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി സിസിടിവിയിൽ പതിഞ്ഞതോടെയാണ് തെളിവ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ര്‍ പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം തള്ളുന്നത് കണ്ട് നാട്ടുകാർ ഓടിച്ചെന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിന്റെ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർക്കെതിരെ കേസ് എടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.


Keywords: Kerala, News, Drinking Water, Toilet, Case, Police, Captured, Road, CCTV, Natives, Waste dumping case; Tanker lorry driver captured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia