Accidental Death | വയനാട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ കാറിടിച്ച് ബെംഗ്‌ളൂറു സ്വദേശിനിക്ക് ദാരുണാന്ത്യം
May 26, 2023, 13:28 IST
കല്‍പ്പറ്റ: (www.kvartha.com) വയനാട്ടില്‍ വാഹനാപകടത്തില്‍ ബെംഗ്‌ളൂറു സ്വദേശിനിക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ കാറിടിച്ച് കാര്‍ യാത്രികയായ ബെംഗ്‌ളൂറു സ്വദേശിനി ജുബീന താജ് (55) ആണ് മരിച്ചത്. സഹയാത്രികരെ പരുക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജുബീനയെ ഉടന്‍ കല്‍പറ്റയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala-News, Kerala, Accident-News, Accident, Road Accident, Injured, Accidental Death, Wayanad: Bengaluru Woman Dies After Car Rams Into Parked School Bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.