Disaster | പുത്തുമല ദുരന്തത്തിന് 5 വർഷം തികയും മുമ്പേ മറ്റൊരു മഹാദുരന്തം കൂടി; മഴക്കലിയിൽ കേരളം നടുങ്ങി; വയനാട് വീണ്ടും വിലപിക്കുന്നു
ഇനിയും മണ്ണിനും പാറക്കൂട്ടങ്ങൾക്കുമിടെയിൽ സ്ത്രീകളും കുട്ടികളും പുരുഷൻമാരും ഉൾപ്പെടെ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന സംശയം സൈന്യത്തിനും രക്ഷാപ്രവർത്തകർക്കുമുണ്ട്
കൽപറ്റ: (KVARTHA) പരിസ്ഥിതിലോല പ്രദേശങ്ങളേറെയുള്ള വയനാടിനെ പിടിച്ചു കുലുക്കി അഞ്ചു വർഷം തികയുന്നതിനിടെ മറ്റൊരു മഹാദുരന്തം കൂടി. മേപ്പാടി മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൻ്റെ ഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. തുടർച്ചയായുണ്ടായ ഉരുൾപൊട്ടൽ രണ്ടു വയനാടൻ ഗ്രാമങ്ങളെ തന്നെ തുടച്ചു നീക്കിയിരിക്കുകയാണ്. മരണ സംഖ്യ നൂറിലേറെയാണെന്ന് ഔദ്യോഗികവിശദീകരണം വരുമ്പോഴും അതിലേറെ കൂടുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.
ഇനിയും മണ്ണിനും പാറക്കൂട്ടങ്ങൾക്കുമിടെയിൽ സ്ത്രീകളും കുട്ടികളും പുരുഷൻമാരും ഉൾപ്പെടെ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന സംശയം സൈന്യത്തിനും രക്ഷാപ്രവർത്തകർക്കുമുണ്ട്. 2019 ആഗസ്റ്റ് എട്ടിനാണ് വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തം നടന്നത്. 17 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 57 വീടുകള്‍ പാടേ മാഞ്ഞു പോയി. അന്ന് ഒരു ഗ്രാമം തന്നെയാണ് ആ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. പുത്തുമല ദുരന്ത ഓര്‍മകള്‍ക്ക് അഞ്ചുവര്‍ഷം തികയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കുമ്പോഴാണ് വയനാടിനെ ഭീതിയിലാഴ്ത്തി മുണ്ടക്കൈ ചൂരല്‍ മലയിലെ മറ്റൊരു ഉരുള്‍പ്പൊട്ടല്‍.
കുത്തിയൊഴുകിവന്ന മലവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി തരിശുഭൂമിയായിരിക്കുന്ന ഭീകര കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മല. വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങി. മുണ്ടക്കൈ ടൗണിലാണ് പുലര്‍ച്ചെ ഒരു മണിയോടെ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്.
രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. വീടുകളിലും തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്കുമായി നിർമ്മിച്ച ലയങ്ങളിലും കിടന്നുറങ്ങിയവരെയാണ് പുലർകാലെ ആർത്തലച്ചെത്തിയ ഉരുൾപൊട്ടൽ കവർന്നത്.