ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ ഫേസ് ബുകിൽ കമന്റ്; മുസ്‌ലിംലീഗ് വയനാട് ജില്ലാ സെക്രടറിക്കെതിരെ പാർടി നടപടി; സ്ഥാനത്ത് നിന്ന് നീക്കി; വിശദീകരണം തേടും

 


കൽപറ്റ: (www.kvartha.com 29.12.2021) സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ ഫേസ് ബുകിൽ അധിഷേപകരമായ രീതിയിൽ പ്രതികരിച്ചതിന് വയനാട് ജില്ലാ മുസ്‌ലിംലീഗ് സെക്രടറി യഹ്‌യാഖാൻ തലക്കലിനെ സ്ഥാനത്ത് നിന്ന് നീക്കി. വിശദീകരണം ആവശ്യപ്പെട്ട് നോടീസും നൽകും. ബുധനാഴ്ച കല്‍പറ്റയില്‍ നടന്ന മുസ്ലിം ലീഗ് ജില്ലാ ഭാരവാഹിയോഗത്തിലാണ് തീരുമാനം.
< !- START disable copy paste -->
ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ ഫേസ് ബുകിൽ കമന്റ്; മുസ്‌ലിംലീഗ് വയനാട് ജില്ലാ സെക്രടറിക്കെതിരെ പാർടി നടപടി; സ്ഥാനത്ത് നിന്ന് നീക്കി; വിശദീകരണം തേടും

യഹ്‌യാഖാന്‍ തലക്കലിന്റെ പോസ്റ്റ് ഒരു പാര്‍ടി പ്രവര്‍ത്തകനില്‍ നിന്നും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് യോഗം വിലയിരുത്തി. ഇത് സംബന്ധമായി എല്ലാവിധ ചര്‍ചകളും ഒഴിവാക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. തങ്ങള്‍ക്കെതിരെ വധഭീഷണിയുണ്ടായ സാഹചര്യം പാര്‍ടി ഗൗരവായി കാണുന്നുവെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും അന്വഷണത്തിലൂടെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടായ 'സിറാജ്' വാര്‍ത്തയുടെ പേജിലായിരുന്നു യഹ്‌യാഖാന്റെ പ്രതികരണം. 'വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടി വിദ്യകള്‍, നാണക്കേട്' എന്നായിരുന്നു കമന്റ്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. നടപടി ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫും രംഗത്തെത്തിയിരുന്നു.

എന്നാൽ മാധ്യമ രംഗത്ത് അത്രയേറെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മീഡിയ ജിഫ്രി തങ്ങളുമായി ബന്ധപ്പെട്ട വിഷയം മുസ്ലിം ലീഗിനും സമസ്തയ്ക്കും ഇടയിൽ വിള്ളലുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ അവരുടേതായ ചില അജെൻഡകൾ വരികളിൽ കുത്തി നിറച്ച് പ്രചരിപ്പിച്ച സാഹചര്യത്തിൽ ആ ഓൺലൈൻ മാധ്യമത്തിന്റെ തെറ്റായ രീതിക്കെതിരെയാണ് താൻ കമന്റ് ചെയ്തതെന്നായിരുന്നു യഹ്‌യാഖാന്റെ വിശദീകരണം.

മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് പി പി എ കരീം അധ്യക്ഷത വഹിച്ചു. ജന. സെക്രടറി കെ കെ അഹ്‌മദ്‌ ഹാജി സ്വാഗതം പറഞ്ഞു. എം എ മുഹമ്മദ് ജമാല്‍, പി കെ അബൂബകര്‍, പി ഇബ്രാഹിം മാസ്റ്റര്‍, ടി മുഹമ്മദ്, സി മൊയ്തീന്‍കുട്ടി, കെ നൂറുദ്ദീന്‍ സംസാരിച്ചു.


Keywords:  Kerala, News, Politics, Top-Headlines, Facebook, Facebook Post, Social Media, Comments, Muslim-League, Wayanad District Muslim League Secretary Yahya Khan removed from his post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia