Arrested | മാനന്തവാടിയില്‍ 24 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 5 യുവാക്കള്‍ അറസ്റ്റില്‍; 'പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു'

 


മാനന്തവാടി: (KVARTHA) വയനാട്ടില്‍ യുവാവിനെ 24 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ കെ ഹൗസില്‍ അജ്മല്‍ (24) മരിച്ച സംഭവത്തിലാണ് പൊലീസ് നടപടി. അജ്മലിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന പരാതിയില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത് പരിധിയിലെ സജേഷ് (44), വിശാഖ് (23), എം ബി അരുണ്‍ (23), ശ്രീരാഗ് (21), മെല്‍ബിന്‍ മാത്യു (23) എന്നിവരാണ് പിടിയിലായത്.

മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എം അബ്ദുള്‍ കരീം, എസ് ഐമാരായ കെ കെ സോബിന്‍, ടി കെ മിനിമോള്‍, എ എസ് ഐ സി സുരേഷ്, എസ് സി പിഒമാരായ സാഗര്‍ രാജ്, സരിത്ത്, സി പി ഒമാരായ മനു അഗസ്റ്റിന്‍, പി വി അനൂപ്, ശരത്ത്, സി എം സുശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് മാനന്തവാടി പൊലീസ് പറയുന്നത് ഇങ്ങനെ: മരിച്ച അജ്മലിന് പ്രതികളില്‍ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അറസ്റ്റിലായവര്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അജ്മലിനെ ഇയാളുടെ സുഹൃത്ത് വഴി അഗ്രഹാരം പുഴയ്ക്ക് സമീപം വിളിച്ച് വരുത്തി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച അജ്മലിന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. അജ്മലിന്റെ ഫോണുകള്‍ പിടിച്ചുവാങ്ങിയ സംഘം യുവാവിനെ ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്ത് കാറില്‍ കൊണ്ടുവിടുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ അജ്മലിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജ്മലിന്റെ കഴുത്ത്, ഇടതു കൈ, മൂക്ക്, പുറംഭാഗം, കാല്‍മുട്ട് എന്നിവിടങ്ങളില്‍ മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു.

സംഘം ചേര്‍ന്നുള്ള മര്‍ദനവും ഭീഷണിയും മൂലമാണ് അജ്മല്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കലും പ്രദേശവാസികളും രംഗത്തെത്തി. മര്‍ദനമേറ്റതിലുള്ള മനോവിഷമത്തിലാണ് അജ്മല്‍ ആത്മഹത്യചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ യുവാക്കളില്‍ ചിലര്‍ മുമ്പ് മറ്റു ചില കേസുകളിലും പ്രതികളായവരാണ്. ചൊവ്വാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Arrested | മാനന്തവാടിയില്‍ 24 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 5 യുവാക്കള്‍ അറസ്റ്റില്‍; 'പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു'

 

Keywords: News, Kerala, Kerala-News, Malayalam-News, Police-News, Mananthavady News, Wayanad News, Five Arrested, Accused, Connection, Young Man, Death, Wayanad: Five arrested in connection with young man's death at Mananthavady.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia