Minister | വയനാട് വാഹനാപകടം: പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി
Aug 25, 2023, 18:32 IST
വയനാട്: (www.kvartha.com) മാനന്തവാടിയില്‍ ജീപ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതു പേരാണ് മരിച്ചത്. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.
ജീപിലുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. 14 പേരായിരുന്നു ജീപിലുണ്ടായിരുന്നത്. മൂന്നു പേര്‍ക്കു പരുക്കേറ്റതായും ഇവരുടെ നില ഗുരുതരമാണെന്നുമാണ് അറിയുന്നത്. പരുക്കേറ്റവരെ മാനന്തവാടി മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചവര്‍ വയനാട് സ്വദേശികളാണ്. മരിച്ച ഒമ്പതുപേരെയും തിരിച്ചറിഞ്ഞു. റാണി, ശാന്തി, ചിന്നമ്മ, ലീല, ഷാജ, മേരി, വസന്ത, ശോഭന, റാബിയ എന്നിവരാണ് മരിച്ചത്.
അപകടവിവരമറിഞ്ഞ വനം മന്ത്രി എ കെ ശശീന്ദ്രന് സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരുക്കേറ്റവര്‍ക്കുള്ള ചികിത്സയുള്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിര്‍ദേശം നല്കി.
തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതു പേരാണ് മരിച്ചത്. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.
ജീപിലുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. 14 പേരായിരുന്നു ജീപിലുണ്ടായിരുന്നത്. മൂന്നു പേര്‍ക്കു പരുക്കേറ്റതായും ഇവരുടെ നില ഗുരുതരമാണെന്നുമാണ് അറിയുന്നത്. പരുക്കേറ്റവരെ മാനന്തവാടി മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചവര്‍ വയനാട് സ്വദേശികളാണ്. മരിച്ച ഒമ്പതുപേരെയും തിരിച്ചറിഞ്ഞു. റാണി, ശാന്തി, ചിന്നമ്മ, ലീല, ഷാജ, മേരി, വസന്ത, ശോഭന, റാബിയ എന്നിവരാണ് മരിച്ചത്.
Keywords: Wayanad Jeep Accident: Minister Veena George directed to ensure expert treatment for the injured, Wayanad, News, Accidental Death, Wayanad Jeep Accident, Minister Veena George, Treatment, Chief Minister, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.