Donation | വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം; ഒരു കോടി രൂപ നൽകി കേരള മാരിടൈം ബോർഡ്; എസ്എൻഡിപി യോഗം 74 ലക്ഷം രൂപയും കൈമാറി

 
wayanad landslide relief fund receives significant donation
wayanad landslide relief fund receives significant donation

Photo Credit: PRD Wayanad

കേരള ഷോപ്പ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്, കേരള കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവ 50 ലക്ഷം രൂപ വീതം സംഭാവന ചെയ്തു

തിരുവനന്തപുരം: (KVARTHA) വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി സംഘടനകളുടെയും വ്യക്തികളുടെയും സംഭാവനകൾ തുടരുന്നു. കേരള മാരി ടൈം ബോർഡ് ഒരു കോടി രൂപയും എസ്എൻഡിപി യോഗം 74 ലക്ഷം രൂപയും കൈമാറി.

കേരള ഷോപ്പ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്, കേരള കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവ 50 ലക്ഷം രൂപ വീതം സംഭാവന ചെയ്തു. കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീഴ്സ് ഫോറം 30 ലക്ഷം രൂപ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് 25 ലക്ഷം രൂപ എന്നിങ്ങനെ വിവിധ ഉദ്യോഗസ്ഥ സംഘടനകളും സംഭാവനകളുമായി രംഗത്തെത്തി.

പ്രമുഖ വ്യവസായി ഡോ. ബോണ്ടാഡ രാഘവേന്ദ്ര റാവു 25 ലക്ഷം രൂപ സംഭാവന ചെയ്തു. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും സംഭാവന നൽകിയവരിൽ ഉൾപെടും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്, മുളക്കുഴ ഗ്രാമപഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളും പണം കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍
(ഓഗസ്റ്റ് 15)

കേരള മാരി ടൈം ബോർഡ് - ഒരു കോടി രൂപ
എസ് എൻ ഡി പി യോഗവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ചേർന്ന് - 74,33,300 രൂപ
കേരള ഷോപ്പ് & കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് - 50 ലക്ഷം രൂപ
കേരള കോപ്പറേറ്റീവ് ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് - 50 ലക്ഷം രൂപ
കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീഴ്സ് ഫോറം - 30 ലക്ഷം രൂപ
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് - 25 ലക്ഷം രൂപ

ഡോ. ബോണ്ടാഡ രാഘവേന്ദ്ര റാവു, ബോണ്ടാഡ  ഗ്രൂപ്പ് ഓഫ് കമ്പനീസ് - 25 ലക്ഷം രൂപ
കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ - 17,75,000 രൂപ
കേരള സ്റ്റേറ്റ് ക്യാഷ്യൂ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് - 11 ലക്ഷം രൂപ
കേരള ഫിഷർമെൻസ് വെൽഫയർ ഫണ്ട് ബോർഡ്, തൃശ്ശൂർ - 10 ലക്ഷം രൂപ
ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് - 10,60,000 രൂപ 

പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് - 6,10,460 രൂപ
മുളക്കുഴ ഗ്രാമപഞ്ചായത്ത് - 5 ലക്ഷം രൂപ
ഓൾ ഇന്ത്യ പോസ്റ്റൽ & ആർഎംഎസ്  പെൻഷനേഴ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് - 5 ലക്ഷം രൂപ
വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് - 5 ലക്ഷം രൂപ
കന്‍സുല്‍ ജന്ന ചാരിറ്റബിൾ ട്രസ്റ്റ് -  4 ലക്ഷം രൂപ
ദിണ്ടിഗൽ സ്വദേശി കെ നാഗരാജന്‍ - 3,80,000 രൂപ

കെ എ ടി ചെയർമാനും അംഗങ്ങളും - 3,50,000 രൂപ
ബിഷപ്പ് മൂർ വിദ്യാപീഠം മാവേലിക്കര - 3 ലക്ഷം രൂപ
മുജീബ് ബിരിയാണി, മുജീബുള്‍ റഹ്മാന്‍, ദിണ്ടിഗൽ - 3 ലക്ഷം രൂപ
ദിനേശ് കുമാർ, ഡിജെ അമ്യൂസ്മെൻറ്, പാലക്കാട് - 2 ലക്ഷം രൂപ
ശ്രീനാരായണ പബ്ലിക് സ്കൂൾ, തിരുവനന്തപുരം - 2 ലക്ഷം രൂപ
വില്യംസ് വി എസ് ഡിജെ അമ്യൂസ്മെൻറ് - 2, 25, 500 രൂപ

സെന്‍റ് ജോർജ് സീനിയർ സെക്കൻഡറി സ്കൂൾ, കൊഴുവല്ലൂർ - 2 ലക്ഷം രൂപ
കേരള ഹൈകോടതി റിട്ട. ജഡ്ജ് ആർ ബസന്ത് - 2 ലക്ഷം രൂപ
എസ് എഫ് ഐ - യുകെ - 1,60,000 രൂപ
കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ - 1,51,000 രൂപ
ഫ്രണ്ട്സ് ഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മ, തിരുവനന്തപുരം - 1,16,000 രൂപ
യുവധാര പ്രവാസി കൂട്ടായ്മ കാഞ്ഞങ്ങാട് - 1,25, 000 രൂപ

കേരള മാരി ടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ളൈ - 1, 52, 425 രൂപ
ഗവ.മോഡൽ എച്ച്എസ്എസ് ഗേൾസ് തിരുവനന്തപുരം - 1,50,000 രൂപ
നിലമ്പൂർ മജ്മഅ് എം.എസ്.ഐ. ഇംഗ്ലീഷ് സ്കൂൾ കുട്ടികൾ - 1,03,000 രൂപ
ഹരിത കർമ്മ സേന പുനലൂർ നഗരസഭ - ഒരു ലക്ഷം രൂപ
തട്ടാരമ്പലം റസിഡൻസ് അസോസിയേഷൻ - ഒരു ലക്ഷം രൂപ
കെ ദിവാകര കുറുപ്പ് വള്ളിക്കുന്നം - ഒരു ലക്ഷം രൂപ
ഹിദായത്തുൽ ഇസ്ലാം സാമാജം മുസ്ലിം ജമാഅത്ത് - ഒരുലക്ഷം രൂപ

പുത്തൂർ പള്ളി മുസ്ലിം ജമാഅത്ത് , ചങ്ങനാശ്ശേരി - ഒരു ലക്ഷം രൂപ
മജീഷ്യൻ ഗോപിനാഥ് മുതുകാട് - ഒരു ലക്ഷം രൂപ
തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ചേര്‍ന്ന് - 15,000 രൂപ
ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ കരിസ്മ - 40,000 രൂപ
ഡിഫറന്റ് ആർട് സെന്ററിലെ ജീവനക്കാര്‍ ചേര്‍ന്ന് - ഒരു ലക്ഷം രൂപ
ടി കെ ശ്രീഹരി, കായംകുളം - ഒരു ലക്ഷം രൂപ

കേരളാ പോലീസ് അസോസിയേഷന്‍, കെ എ പി ഫസ്റ്റ് ബെറ്റാലിയന്‍ - ഒരു ലക്ഷം രൂപ
തമിഴ്നാട് അയ്യനാർപുരം സ്വദേശി സി വിശ്വനാഥൻ - ഒരു ലക്ഷം രൂപ
കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രജിസ്ട്രാർ  ഉണ്ണികൃഷ്ണൻ നായർ - ഒരു ലക്ഷം രൂപ
വിരമിച്ച ജില്ലാ ജഡ്ജ് പി മുരളീധരൻ - 60,000 രൂപ
മുൻ എംഎൽഎ അഡ്വ. ബി സത്യൻ - 50,000 രൂപ

മുൻ എംഎൽഎ പിടി കുഞ്ഞുമുഹമ്മദ് - 25,000 രൂപ
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ - 20,000 രൂപ
അലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) - 55,000 രൂപ
ഗാർഡിയൻ ഇൻഫോടെക് സൊല്യൂഷൻസ് & ഗാർഡിലൻസ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, ചെങ്ങന്നൂര്‍ - 50,000 രൂപ
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻറ് എൻ സദാശിവൻ നായർ - 50,000 രൂപ
എം രഘുറാം, ശ്രീ അരവാൻ എന്‍റർടൈൻമെന്‍റ്, കൊയമ്പത്തൂർ - 50,000 രൂപ

സെന്‍റ് സേവിയേഴ്സ് എച്ച് എസ് എസ്, പേയാട് - 30,000 രൂപ
ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ - 25,726 രൂപ
അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കുടുംബാംഗങ്ങൾ - 25,000 രൂപ
കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി - 25, 000 രൂപ
എ കെ വേണുഗോപാൽ - 25,000 രൂപ
സോനു പി കുരുവിള, ചെങ്ങന്നൂര്‍ - 20,000 രൂപ
രാഹുല്‍ രാജ്, റൂബി, ചെങ്ങന്നൂര്‍  -  20,000 രൂപ

ജയചന്ദ്രൻ നായർ, പി ടി പി നഗർ - 25,000 രൂപ
സി ആർ മഹേഷ് എംഎൽഎ - 50,000 രൂപ
ഹരിത കർമ്മ സേന, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് - 25,0000 രൂപ
സനൽകുമാർ ആർ - 20,000 രൂപ
കെ പി ദിവാകരൻ, തെക്കേക്കര - 15,000 രൂപ

പോണ്ടിച്ചേരി എസ് എഫ് ഐ കമ്മിറ്റി - 10,000 രൂപ
സുജാത അനിൽകുമാർ, മണ്ഡപത്തുംകുഴിയിൽ - 10,000 രൂപ
ശരണാലയം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് - 10,000 രൂപ
സാഗരം പുരുഷ സ്വയം സഹായ സംഘം, കരകുളം - 10,000 രൂപ
എസ് എൻ ട്രസ്റ്റ് എച്ച്എസ്എസ് ചെറിയനാട് - 10,000 രൂപ
ടി പി കെ നടരാജൻ, വെല്ലൂർ - 5005 രൂപ

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia