Mother Died | വിദ്യാര്‍ഥിയായ മകന്‍ വാഹനാപകടത്തില്‍ മരിച്ചു; 'പിന്നാലെ വാര്‍ത്തയറിഞ്ഞ മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി'
Sep 6, 2023, 11:18 IST
നെടുമങ്ങാട്: (www.kvartha.com) വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാംപസിനകത്തുണ്ടായ വാഹനാപകടത്തില്‍ മകന്‍ മരിച്ച വിവരമറിഞ്ഞ മാതാവ് കിണറില്‍ ചാടി ജീവനൊടുക്കിയതായി പൊലീസ്. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം സ്വദേശി സജിന്‍ മുഹമ്മദിന്റെ മാതാവ് ഷീജ ബീഗമാണ് മരിച്ചത്.
യൂനിവേഴ്‌സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ സജിന് (28) ചൊവ്വാഴ്ച (05.09.2023) വൈകിട്ട് സര്‍വകലാശാല കാംപസിലുണ്ടായ അപകടത്തില്‍ പരുക്കേറ്റിരുന്നു. വിവരമറിഞ്ഞു വയനാട്ടിലേക്കു ബന്ധുക്കള്‍ക്കൊപ്പം തിരിച്ചതാണു ഷീജ. രാത്രി വൈകി സജിന്‍ മരിച്ച വിവരമറിഞ്ഞു ബന്ധുക്കള്‍ ഷീജയെ വീട്ടില്‍ തിരിച്ചെത്തിച്ചശേഷം വയനാട്ടിലേക്കു യാത്ര തുടര്‍ന്നു.
രാത്രിയോടെ മകന്റെ മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധു വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയില്‍ മോര്‍ചറിയിലേക്ക് മാറ്റി.
വെള്ളൂര്‍കോണം ഗവ. എല്‍പിഎസ് അധ്യാപികയാണ് ഷീജ. ഭര്‍ത്താവ് വിരമിച്ച റേന്‍ജ് ഓഫിസര്‍ സുലൈമാന്‍. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. അതേസമയം, അപകടമുണ്ടാക്കിയ വാഹനം വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Accident-News, Police-News, Wayanad News, Accident, Injured, Hospital, Son, Student, Mother Police, Custody, Wayanad: Mother Died After Hearing The News of Her Son's Death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.