Accident | പനമരത്ത് ടിപറും കാറും കൂട്ടിയിടിച്ച് അപകടം; കണ്ണൂര്‍ സ്വദേശികളായ 2 പേര്‍ക്ക് ദാരുണാന്ത്യം
May 15, 2023, 13:40 IST
കണ്ണൂര്‍: (www.kvartha.com) വയനാട്ടില്‍ ടിപറും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവര്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്. പനമരത്തിന് സമീപം പച്ചിലക്കാട് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമയും തകര്‍ന്നു. കോഴിക്കോട് ഭാഗത്തുനിന്ന് മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി ടോറസും യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരുക്കേറ്റ സഹയാത്രികനെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Keywords: Kannur, News, Kerala, Accident, Death, Injured, Hospital, Car, Road accident, Wayanad: Two Kannur natives died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.