Campaign | 2 എംപിമാര്‍ ഉള്ള ഏക പാര്‍ലമെന്റ് മണ്ഡലം വയനാട് ആയിരിക്കും, തങ്ങള്‍ ഒരുമിച്ച് നാടിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്ന് കൊട്ടിക്കലാശ വേദിയില്‍ രാഹുല്‍ ഗാന്ധി
● തിരുവമ്പാടിയില്‍ തടിച്ചുകൂടിയ ജനാവലിയെ നോക്കി പ്രിയങ്ക മലയാളത്തില്‍ സംസാരിച്ചത് കേട്ടുനിന്നവരില്‍ ആവേശം ജനിപ്പിച്ചു
● 'ഞാന്‍ വേഗം തിരിച്ചുവരും' എന്നാണ് പ്രിയങ്ക പറഞ്ഞത്
● വയനാട്ടില്‍ വന്ന ശേഷമാണ് സ്നേഹം എന്ന പദം താന്‍ രാഷ്ട്രീയ സംഹിതയില്‍ ചേര്‍ത്തതെന്ന് രാഹുല്‍
കല്‍പറ്റ: (KVARTHA) വയനാട്ടില്‍ കൊട്ടിക്കലാശം കഴിഞ്ഞു. കനത്തമഴയെ അവഗണിച്ച് വന്‍ ജനാവലിയാണ് കോണ്‍ഗ്രസിന്റെ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. തന്നെക്കാണാനായി തിരുവമ്പാടിയില്‍ തടിച്ചുകൂടിയ ജനാവലിയെ നോക്കി പ്രിയങ്ക മലയാളത്തില്‍ സംസാരിച്ചത് കേട്ടുനിന്നവരില്‍ ആവേശം ജനിപ്പിച്ചു. 'ഞാന്‍ വേഗം തിരിച്ചുവരും' എന്നാണ് തന്നെ കാണാന്‍ എത്തിയ ജനസാഗരത്തോട് പ്രിയങ്ക പറഞ്ഞത്. ആരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ ആ വാക്കുകള്‍ ഏറ്റെടുത്തത്. പ്രിയങ്കയ്‌ക്കൊപ്പം റോഡ് ഷോയില്‍ മകനും പങ്കെടുത്തിരുന്നു.
രണ്ട് എം പിമാര്‍ ഉള്ള ഏക പാര്‍ലമെന്റ് മണ്ഡലം വയനാട് ആയിരിക്കുമെന്നും തങ്ങള്‍ ഒരുമിച്ച് വയനാടിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടില്‍ വന്ന ശേഷമാണ് സ്നേഹം എന്ന പദം താന്‍ രാഷ്ട്രീയ സംഹിതയില്‍ ചേര്‍ത്തതെന്നും രാഹുല്‍ ജനങ്ങളോട് പറഞ്ഞു. തിരുവമ്പാടിയില്‍ യുഡിഎഫിന്റെ കലാശക്കൊട്ടില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും. കൊച്ചു കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ തങ്ങളുടെ നേതാക്കളെ ഒരു നോക്കുകാണാനായി എത്തിയിരുന്നു.
#WayanadCampaign, #RahulGandhi, #PriyankaGandhi, #KeralaPolitics, #Congress, #ElectionRally