Road Show | ആവേശം നിറച്ച് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; ഇത്തവണയും കൊടിയില്ല, നേതാവിനെ ഒരുനോക്ക് കാണാന്‍ കാത്തിരുന്നത് വന്‍ ജനാവലി

 


സുല്‍ത്വാന്‍ ബത്തേരി: (KVARTHA) ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശം പകര്‍ന്ന് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്വാന്‍ ബത്തേരിയില്‍ നടന്ന റോഡ് ഷോ കാണാന്‍ റോഡരികില്‍ കാത്തുനിന്നത് വന്‍ ജനാവലി. തന്നെ കാണാനെത്തിയ ആരേയും നിരാശരാക്കാതെ എല്ലാവരേയും രാഹുല്‍ഗാന്ധി അഭിവാദ്യം ചെയ്തു.

രാഹുലിന്റെ പ്രചാരണ വാഹനത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്ലകാര്‍ഡുകളും പിടിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. അതേസമയം പാര്‍ടി പതാകകള്‍ ഇത്തവണയും ഉണ്ടായിരുന്നില്ല. രാഹുലിന്റെ കഴിഞ്ഞ റോഡ് ഷോയിലും കൊടി ഒഴിവാക്കിയത് വന്‍ ചര്‍ചയായിരുന്നു. മുഖ്യമന്ത്രി അടക്കം ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Road Show | ആവേശം നിറച്ച് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; ഇത്തവണയും കൊടിയില്ല, നേതാവിനെ ഒരുനോക്ക് കാണാന്‍ കാത്തിരുന്നത് വന്‍ ജനാവലി

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ താളൂരില്‍ തോട്ടം മേഖലയിലെ തൊഴിലാളികളുമായി സംവദിച്ചശേഷം, പൊതുപരിപാടിയിലും പങ്കെടുത്തശേഷമാണ് രാഹുല്‍ വയനാട്ടിലെത്തിയത്. ബത്തേരി അസംപ്ഷന്‍ ജന്‍ക്ഷന്‍ മുതല്‍ കോട്ടക്കുന്ന് വരെയാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്കു പിന്നാലെ, പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും.

ഉച്ചയ്ക്ക് ശേഷം മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തും. മാനന്തവാടി ബിഷപ്പുമായി ചര്‍ച നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. നേരത്തെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍, പത്രികാ സമര്‍പ്പണത്തിന് ശേഷം റോഡ് ഷോ നടത്തിയിരുന്നു.

തമിഴ്‌നാട്ടിലെ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മൊതാനത്ത് ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുല്‍ ഗാന്ധി എത്തിയത്. ഹെലികോപ്റ്റര്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയെ കാണാനും സെല്‍ഫി എടുക്കാനും കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും എത്തിയിരുന്നു. തുടര്‍ന്ന് എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി.

റോഡ് ഷോയുടെ ഭാഗമാകാന്‍ എത്തുന്ന പ്രവര്‍ത്തകര്‍ക്കെല്ലാം രാഹുല്‍ ഗാന്ധി കൈ കൊടുത്തു. ബത്തേരിയിലേക്കെത്തിയ കാറില്‍ തന്നെയാണ് രാഹുല്‍ റോഡ് ഷോ നടത്തുന്നത്. റോഡ് ഷോയ്ക്കായി തുറന്ന വാഹനം തയാറാക്കിയിരുന്നെങ്കിലും കാറില്‍ യാത്ര ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

Keywords:  Wayanadu : Massive crowds join Rahul Gandhi on his road show, Wayanad, News, Rahul Gandhi, Road Show, Politics, Lok Sabha Election, UDF, Candidate, Flag, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia