Criticism | സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബലമായ ഇടക്കാല ബജറ്റ്; യുവാക്കളെയും സ്ത്രീകളെയും നിര്‍മല സീതാരാമന്‍ പാടേ മറന്നു, കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും വാരിക്കോരി നല്‍കാന്‍ ഏറെ ശ്രദ്ധ ചെലുത്തിയെന്നും രമേശ് ചെന്നിത്തല
Feb 1, 2024, 19:28 IST
തിരുവനന്തപുരം : (KVARTHA) സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബലമായ ഇടക്കാല ബജറ്റാണ് ഇത്തവണത്തേത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. 58 മിനിറ്റ് മാത്രം നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തില്‍ യുവാക്കളെയും സ്ത്രീകളെയും നിര്‍മല സീതാരാമന്‍ പാടേ മറന്നു. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും വാരിക്കോരി നല്‍കാനാണ് മേദി സര്‍ക്കാര്‍ ബജറ്റില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിക്കുന്നത് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എക്കണോമിക് സര്‍വ്വേ പോലും നടത്താതെ 20 കോടി ജനങ്ങളെ ദാരിദ്ര രേഖക്ക് മുകളില്‍ കൊണ്ടുവന്നു എന്ന് ബജറ്റില്‍ പറയാന്‍ എങ്ങനെ കഴിയും? ഇതെല്ലാം പാര്‍ലമെന്റ് ഇലക്ഷന്‍ ലക്ഷ്യം വെച്ച് കൊണ്ടുള്ള വാചക കസര്‍ത്തുമാത്രമാണ്. സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
സാധാരണ ബജറ്റിന് മുന്നോടിയായുള്ള എക്കണോമിക് സര്‍വ്വേ പോലും നടത്താതെ രാജ്യത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് കൊണ്ടും ഇലക്ഷന്‍ ലക്ഷ്യം വെച്ച് കൊണ്ടുള്ളതുമാണ് ബജറ്റ്. മോദിയെന്ന വ്യക്തിയെ വാനോളം പുകഴ്ത്താന്‍ മാത്രമുള്ള ഭാവന ശൂന്യമാണ്.
കാര്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെ കഴിഞ്ഞ 10 വര്‍ഷത്തെ ബി ജെ പി സര്‍ക്കാരിന്റെ വികസന നേട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചിലവില്‍ ബി ജെ പിയുടെ ഒരു മിനി പ്രകടന പത്രികയാണ് ഇടക്കാല ബജറ്റെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Keywords: Weakest interim budget that independent India seen says Ramesh Chennithala, Thiruvananthapuram, News, Politics, Ramesh Chennithala, Criticized, Union Budget, Criticized, Declaration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.