ഒരമ്മയുടെ വയറ്റില്‍ നിന്നും ഒരേസമയം പിറന്ന നാലുപേര്‍; പഞ്ചരത്നങ്ങളുടെ വീട്ടില്‍ കല്യാണമേളം
Nov 7, 2019, 17:00 IST
തിരുവനന്തപുരം: (www.kvartha.com 07.11.2019) പഞ്ചരത്നങ്ങളില്‍ നാലുപേര്‍ക്ക് ഒരേ ദിവസം കല്യാണമേളം. ഒരു പൂവിലെ അഞ്ചിതളുകളായി ഒരമ്മയുടെ വയറ്റില്‍ ഒന്നിച്ചു പിറന്നവരില്‍ നാലുപേര്‍ക്കാണ് ഒരേദിവസം വിവാഹം. പോത്തന്‍കോട് നന്നാട്ടുകാവില്‍ 'പഞ്ചരത്ന'ത്തില്‍ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവര്‍ ഒരേദിനത്തില്‍ പുതുജീവിതത്തിലേക്കു കടക്കുമ്പോള്‍ ഏക ആണ്‍തരി ഉത്രജന്‍ പെങ്ങന്മാരുടെ താലികെട്ടിനു കാരണവരാകും. ഏപ്രില്‍ അവസാനം ഗുരുവായൂര്‍ അമ്പലനടയിലാണു വിവാഹം.
ഒരമ്മയുടെ വയറ്റില്‍ ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ പിറന്നത് കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംക്ഷയോടെയും ശ്രവിച്ച വാര്‍ത്തയായിരുന്നു. എസ് എ ടി ആശുപത്രിയില്‍ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറില്‍ അഞ്ചുപേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാല്‍ നാളുചേര്‍ത്ത് മക്കള്‍ക്ക് പേരിട്ടു. അന്ന് മാദ്ധ്യമങ്ങളില്‍ ഈ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് ഇവരുടെ ചോറൂണൂം പേരിടലും, അഞ്ച് കുഞ്ഞുങ്ങളും ഒരുമിച്ച് സ്കൂളില്‍ ചേര്‍ന്നതുമെല്ലാം പലപ്പോഴായി കേരളം കൂടുതല്‍ അറിഞ്ഞു. എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെ ഒരേ സ്കൂളില്‍ ഒരേ ക്ലാസിലായിരുന്നു അഞ്ചുപേരുടെയും പഠനം.
മക്കളുടെ ഒമ്പതാം വയസ്സില്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാടിനുശേഷം പേസ്മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായി മക്കള്‍ക്ക് തണലായി രമാദേവി ജീവിച്ചു. ഇന്നിപ്പോള്‍ അമ്മയുടെ സ്നേഹത്തണലില്‍നിന്ന് പുത്തന്‍ജീവിതത്തിനൊരുങ്ങുകയാണ് നാലു പെണ്മക്കളും.
ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ എസ് അജിത്കുമാറാണ് വരന്. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാടെക്നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തില്‍ അനസ്തീഷ്യാടെക്നിഷ്യന് പത്തനംതിട്ട സ്വദേശി ആകാശ്. ഓണ്‍ലൈനില്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്ത്തകന് മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തീഷ്യാടെക്നീഷ്യനായ ഉത്തമയ്ക്ക് മസ്കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് താലിചാര്‍ത്തും.
മക്കള്‍ക്ക് 24 വയസ്സാകുന്നു. ഇതിനിടെ തിരിച്ചടികളെ ജീവിച്ചു തോല്‍പ്പിക്കാന്‍ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികള്‍ ഇവരോടു ചേര്‍ന്നുനിന്നു. സന്തോഷങ്ങള്‍ക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേര്‍ത്തുപിടിച്ച് തളരാതെനിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളര്‍ത്താന്‍ തുടങ്ങിയിരുന്നു.
പ്രതിസന്ധികളെ തൂത്തെറിയാന്‍ പല ദിക്കുകളില്‍നിന്നും കരങ്ങള്‍ നീണ്ടു. കടങ്ങള്‍ വീട്ടി. ജില്ലാസഹകരണ ബാങ്കില്‍ രമയ്ക്ക് സര്‍ക്കാര്‍ ജോലിനല്‍കി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണബാങ്കിന്റെ പോത്തന്‍കോട് ശാഖയില്‍ ജോലിയുള്ള രമാദേവിയെ ഇപ്പോഴും പേസ്മേക്കര്‍ ഹൃദയം ഓര്‍മിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.
ജനനം തൊട്ട് ഇങ്ങോട്ട് ഈ കുടുബത്തിന്റെ എല്ലാകാര്യങ്ങളും ഏറെ പ്രാധാന്യം നല്കിയ മാധ്യമങ്ങള്‍ തന്നെയാണ് ഇവരുടെ വിവാഹങ്ങളും വലിയരീതിയില്‍ വാര്‍ത്തയാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Thiruvananthapuram, House, Family, Mother, Marriage, Pacemaker, Wedding Ceremony at Pancharatnam House
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.