ആഫ്റ്റര്‍ കെയര്‍ ഹോമിന്റെ തണലില്‍ വീണയും ശ്രീദേവിയും ശനിയാഴ്ച സുമംഗലികളാവും
Mar 1, 2013, 15:30 IST
കൊല്ലം: റോട്ടറി ക്ലബ്ബ് ഓഫ് ക്വയിലോണ്‍ ലോട്ടസിന്റെയും കുണ്ടറ വൈ. ഡാനിയല്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പെരുമണ്‍ ഗവ. ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ് ഗേള്‍സ് എന്ന സ്ഥാപനത്തിന്റെ മുറ്റത്ത് അലങ്കരിച്ച വിവാഹ പന്തലുയര്‍ന്നപ്പോള്‍ അശരണരും അഗതികളുമായ അന്തേവാസികള്‍ ആനന്ദത്തിമിര്‍പിലായി.
നാളിതുവരെ ഒരു കുടുംബത്തിലെ അംഗങ്ങളായി കഴിഞ്ഞ വീണാ ദാസും ശ്രീദേവിയും ശനിയാഴ്ച സുമംഗലികളാവുന്നതിന്റെ സന്തോഷവും ഒപ്പം തന്നെ അവരെ വേര്‍പിരിയുന്നതിന്റെ ദുഃഖവും ഇവരില്‍ കാണുന്നുണ്ട്. എങ്കിലും തങ്ങളാലാകുന്ന എല്ലാ സഹായവും ഈ സഹോദരിമാര്‍ക്ക് ചെയ്യാന്‍ ഇവര്‍ മത്സരിക്കുകയാണ്.
കുണ്ടറയിലെ വൈ. ഡാനിയേല്‍ ഫൗണ്ടേഷനും കേരളത്തിലെ ഏക വനിതാ റോട്ടറി ക്ലബ്ബായ റോട്ടറി ക്ലബ്ബ് ഓഫ് ലോട്ടസും ചേര്‍ന്നാണ് ഇവരെ വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്നത്. വിവാഹങ്ങള്‍ക്കായി അഞ്ച് പവന്‍ സ്വര്‍ണം, വിവാഹ വസ്ത്രങ്ങള്‍, 1200 പേര്‍ക്കുള്ള സദ്യ, ഓഡിറ്റോറിയം, പന്തല്‍ തുടങ്ങി വിവാഹത്തിന്റെ മറ്റ് എല്ലാ ആവശ്യങ്ങള്‍ക്കുമായി അഞ്ച് ലക്ഷം രൂപയലധികം ചെലവ് പ്രതീക്ഷിക്കുന്നു. ഇത് വഹിക്കുന്നത് റോട്ടറി ക്ലബ്ബ് ഓഫ് ക്വയിലോണ്‍ ലോട്ടസും വൈ. ഡാനിയേല്‍ ഫൗണ്ടേഷനുമാണ്.
പെരുമണ്‍ ശ്രീ ഭദ്രകാളി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച പകല്‍ 12 മണിക്കും 12.45 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ഈ യുവതികള്‍ വിവാഹിതരാവുന്നത്. പവിത്രേശ്വര ഗ്രാമപഞ്ചായത്തില്‍ മാറനാട് തടത്തിവിള മേലതില്‍ സുരേന്ദ്രന്റെയും ശ്രീദേവിയുടെയും മകന്‍ എസ്. അരുണാണ് ശ്രീദേവിയുടെ വരന്‍. ഐ.റ്റി.ഐയില്‍ പ്ലംബറായ അരുണ്‍ വിവാഹത്തിന് രണ്ടുദിവസം മുമ്പായി മില്‍മായില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ്.
ക്ഷേത്രത്തില്‍ പൂജാരിയായ പി. അനൂജ് ആണ് വീണാദാസിന്റെ വരന്‍. കണ്ണൂര്‍ ജില്ലയില്‍ കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ പുതിയിടത്ത് ഇല്ലം ശങ്കരന്‍ നമ്പൂതിരിയുടെയും തങ്കമണിയുടെയും മകനാണ് ഇദ്ദേഹം. സ്വന്തമായി ഒരു കുടുംബം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
മന്ത്രിമാര്‍ ഉള്‍പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് വൈ. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍ ഡാനിയേലും റോട്ടറി ക്ലബ്ബ് ഓഫ് ക്വയിലോണ്‍ പ്രസിഡണ്ട് ഡോ. മീരാജോണും അറിയിച്ചു.
നാളിതുവരെ ഒരു കുടുംബത്തിലെ അംഗങ്ങളായി കഴിഞ്ഞ വീണാ ദാസും ശ്രീദേവിയും ശനിയാഴ്ച സുമംഗലികളാവുന്നതിന്റെ സന്തോഷവും ഒപ്പം തന്നെ അവരെ വേര്‍പിരിയുന്നതിന്റെ ദുഃഖവും ഇവരില്‍ കാണുന്നുണ്ട്. എങ്കിലും തങ്ങളാലാകുന്ന എല്ലാ സഹായവും ഈ സഹോദരിമാര്‍ക്ക് ചെയ്യാന്‍ ഇവര്‍ മത്സരിക്കുകയാണ്.
Arun and Sreedevi |
പെരുമണ്‍ ശ്രീ ഭദ്രകാളി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച പകല്‍ 12 മണിക്കും 12.45 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ഈ യുവതികള്‍ വിവാഹിതരാവുന്നത്. പവിത്രേശ്വര ഗ്രാമപഞ്ചായത്തില്‍ മാറനാട് തടത്തിവിള മേലതില്‍ സുരേന്ദ്രന്റെയും ശ്രീദേവിയുടെയും മകന്‍ എസ്. അരുണാണ് ശ്രീദേവിയുടെ വരന്‍. ഐ.റ്റി.ഐയില്‍ പ്ലംബറായ അരുണ്‍ വിവാഹത്തിന് രണ്ടുദിവസം മുമ്പായി മില്‍മായില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ്.
Anooj and Veena |
മന്ത്രിമാര്‍ ഉള്‍പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് വൈ. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍ ഡാനിയേലും റോട്ടറി ക്ലബ്ബ് ഓഫ് ക്വയിലോണ്‍ പ്രസിഡണ്ട് ഡോ. മീരാജോണും അറിയിച്ചു.
Keywords : Kollam, Marriage, Kerala, Rotary Club, Daniel Foundation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.