Welfare Pension | 5 മാസത്തെ കുടിശിക ബാക്കി; ഇത്തവണയും സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്ഷന് വര്‍ധന ഉണ്ടാകില്ലെന്ന് സൂചന
Jan 24, 2024, 15:50 IST
തിരുവനന്തപുരം: (KVARTHA) അഞ്ചുമാസത്തെ ക്ഷേമപെന്ഷന് ബാക്കി നില്‍ക്കെ, ഇത്തവണയും സംസ്ഥാന ബജറ്റില്‍ ക്ഷേമപെന്ഷന് വര്‍ധന ഉണ്ടാകില്ലെന്ന് സൂചന. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്ഷന് വര്‍ധന പ്രഖ്യാപിക്കണമെന്ന് എല്‍ഡിഎഫില്‍ നിന്ന് ആവശ്യം ശക്തമായിരിക്കെ സമ്മര്‍ദത്തിലായിരിക്കുകയാണ് ധനവകുപ്പ്.
അഞ്ചുമാസത്തെ ക്ഷേമപെന്ഷന് കുടിശികയിട്ടാണ് ധനമന്ത്രി അടുത്തമാസം അഞ്ചിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. ഒന്നാം പിണറായി സര്‍കാര്‍ 2021 ല്‍ അവതരിപ്പിച്ച അവസാന ബജറ്റിലാണ് ക്ഷേമപെന്ഷന് 100 രൂപ കൂട്ടി 1600 ആക്കിയത്. കെ എന്‍ ബാലഗോപാല്‍ ഇതിനകം മൂന്ന് ബജറ്റ് അവതരിപ്പിച്ചു.
900 കോടിയോളം രൂപ ഒരു മാസം ക്ഷേമപെന്ഷന് നല്കാന് ആവശ്യമാണ്. ഈ തുക കണ്ടെത്താനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. നവകേരളസദസില്‍ ക്ഷേമപെന്ഷന് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത. ഈ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ക്ഷേമപെന്ഷന് ഉയര്‍ത്തണമെന്ന അഭിപ്രായം സി പി എമ്മില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ധനസ്ഥിതിയില്‍ അതിന് പറ്റില്ലെന്ന നിലപാടിലാണ് ധനമന്ത്രി.
ക്ഷേമപെന്ഷന് 2500 ആക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിലും ഒരു രൂപ പോലും കൂട്ടാനായിട്ടില്ല. ഏറ്റവും മോശം ധനസ്ഥിതിയില്‍ നിന്ന് ബജറ്റവതരിപ്പിക്കാന്‍ പോകുന്ന ധനമന്ത്രിക്ക് ഇത്തവണയും ക്ഷേമപെന്ഷന് ഉയര്‍ത്താന്‍ ഒരു ഗതിയുമില്ല. ഉള്ള തുക തന്നെ നല്കാനാവുന്നില്ല. സെപ്റ്റംബര്‍ തൊട്ടുള്ള ക്ഷേമപെന്ഷന് തുക കുടിശികയാണ്. ക്ഷേമപെന്ഷന് പ്രതിസന്ധിക്ക് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കേന്ദ്രത്തെയായിരുന്നു കുറ്റപ്പെടുത്തിയത്.
Keywords: News, Kerala, Kerala-News, Malayalam-News, Welfare Pension, Dues, Kerala Budget, Increase, Burden, Finance Department, Lok Sabha Election, Welfare pension dues in Kerala budget.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.