Land Measurement | വസ്തുവിനെക്കുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന 'സെന്‍റ്', 'ആര്‍' എന്താണ്? അറിയേണ്ടതെല്ലാം


● സെൻറിന്റെ ഔദ്യോഗിക മെട്രിക് അളവായി ‘ആർ’ ആണ് ഉപയോഗിക്കുന്നത്.
● രേഖകളിൽ മെട്രിക് അളവുകൾ മാത്രമേ ഉപയോഗിക്കാവൂ
● ഒരു ആര്‍ എന്നത് 100 ചതുരശ്ര മീറ്റാണ്
കെ ആർ ജോസഫ്
(KVARTHA) നമ്മൾ വസ്തു വാങ്ങലും വിൽപ്പനയുമായി ബന്ധപ്പെട്ട് പലപ്പോഴും ഉപയോഗിക്കുന്ന ഏകകങ്ങൾ ആണ് സെന്‍റ് (Cent), ആര്‍ (Aar) എന്നുള്ളത്. എന്നാൽ ഇതിനെപ്പറ്റി ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചിലരൊഴിച്ച് പലർക്കും വളരെ ആഴത്തിലുള്ള അറിവ് ഉണ്ടോയെന്നുള്ള കാര്യം സംശയമാണ്. പലരും കൂടുതലായി ഇത്തരം കാര്യങ്ങൾ ചിന്തിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇതു സംബന്ധിച്ച് വസ്തു സ്വന്തമായിട്ടുള്ളവർക്ക് കുറച്ചെങ്കിലുമൊരു ധാരണ വേണം. എന്താണ് വസ്തുവുമായി ബന്ധപ്പെടുത്തിപറയുമ്പോൾ ഉപയോഗിക്കുന്ന സെന്‍റ്, ആര്‍ എന്നറിയാം.
അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും മാത്രം അറിയേണ്ട വിവരമല്ല ഇത്. വീട് നിര്‍മിക്കുന്ന അതിനായി ആഗ്രഹിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരമാണത്. ഒരു സെന്റ് എന്നുപറഞ്ഞാല്‍ 40.46 ചതുരശ്ര മീറ്ററാണ്. അതായത് 435 ചതുരശ്ര അടി. ഇപ്പോള്‍ സെന്‍റിന് പകരം മെട്രിക് അളവായ ആര്‍ ആണു ആധാരത്തിലും മറ്റു ഔദ്യോഗിക രേഖകളിലും ഉപയോഗിക്കുന്നത്. ഒരു ആര്‍ എന്നത് 100 ചതുരശ്ര മീറ്റാണ്-അതായത് രണ്ട് സെന്‍റും 470 ചതുരശ്ര ലിംഗ്സും. (രണ്ടര സെന്‍റിന് 30 ച.ലിംഗ്സ് കുറവ്).
1000 ചതുരശ്ര ലിംഗ്സാണ് ഒരു സെന്‍റ്. അതായത് ഒരു സെന്‍റ് = 0.40 ആര്‍.
1 സെന്‍റ്= 0.40 ആര്‍
2 സെന്‍റ്= 0.81 ആര്‍
3 സെന്‍റ്= 1.21 ആര്‍
4 സെന്‍റ്= 1.62 ആര്‍
5 സെന്‍റ്= 2.02 ആര്‍ (2 ആര്‍+2ച.മീറ്റര്‍)
6 സെന്‍റ്= 2.43 ആര്‍
7 സെന്‍റ്= 2.83 ആര്‍
8 സെന്‍റ്= 3.24 ആര്‍
9 സെന്‍റ്= 3.64 ആര്‍
10 സെന്‍റ്= 4.05 ആര്‍ (4 ആര്‍ + 5 ച.മീറ്റര്‍)
15 സെന്‍റ് = 6 ആര്‍ +7 ച.മീറ്റര്‍
20 സെന്‍റ് = 8 ആര്‍ +9 ച.മീറ്റര്‍
25 സെന്‍റ് = 10 ആര്‍ +12 ച.മീറ്റര്‍
30 സെന്‍റ് = 12 ആര്‍ +14 ച.മീറ്റര്‍
40 സെന്‍റ് = 16 ആര്‍ +19 ച.മീറ്റര്‍
50 സെന്‍റ് = 20 ആര്‍ +23 ച.മീറ്റര്‍
1 ഏക്കര്‍ (100സെന്‍റ്) =40 ആര്‍ +47 ച.മീറ്റര്‍
ആധാരങ്ങളില്‍ വസ്തുവിൻ്റെ അളവ് മെട്രിക് അളവില്‍ മാത്രമേ എഴുതാവൂ എന്നാണ് പുതിയ നിര്‍ദേശം. ഉദാഹരണത്തിന് രണ്ട് സെന്‍റ് എന്നതിന് പകരം 0 ഹെക്ടര്‍ 0 ആര്‍ 81 ച.മീറ്റര്‍ എന്നു മാത്രമേ എഴുതാവൂ. പൊതുസമൂഹത്തിൽ ജീവിക്കുന്ന എല്ലാവരും മനസ്സിലാക്കിവെയ്ക്കേണ്ടുന്ന കാര്യം കൂടിയാണ് ഇത്. വസ്തു സംബന്ധിച്ച് പലവിധ തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകുന്ന സാഹചര്യത്തിൽ അതിനെ തരണം ചെയ്യാൻ ഇതുപോലെയുള്ള അറിവ് ഉപകരിച്ചെന്നിരിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
This article explains the measurement units 'Cent' and 'Aar' commonly used in property transactions, helping to clarify the conversion between them for common understanding.
#LandMeasurement, #CentAndAar, #PropertyUnits, #KasaragodNews, #LandTransactions, #RealEstate