Diarrhea Treatment | വയറിളക്കത്തിന് പരിഹാരം വീട്ടില്‍ തന്നെയുണ്ട്; ചികിത്സാരീതികള്‍ അറിയാം
Jan 27, 2024, 19:24 IST
കൊച്ചി: (KVARTHA) വയറിക്കം വന്നാല്‍ വല്ലാത്ത ഒരു അവസ്ഥയായിരിക്കും. ശരീരം മുഴുവനും പിടിച്ചുലക്കുന്നത് പോലെ തോന്നും. ശരീരത്തിലെ ജലാംശം മുഴുവന്‍ വലിച്ചെടുക്കുന്നു. ഈ അവസ്ഥയില്‍ ഭക്ഷണം കഴിക്കാനോ, വെള്ളം കുടിക്കാനോ തോന്നുകയില്ല.
അതുകൊണ്ടുതന്നെ ചിലര്‍ക്ക് ക്ഷീണവും മറ്റും അനുഭവപ്പെടാറുണ്ട്. പലപ്പോഴും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ വയറിളക്കം ഉണ്ടാകാറുണ്ട്. ഭക്ഷണം പിടിക്കാതെ വരുമ്പോഴോ അല്ലെങ്കില്‍ മറ്റ് ബുദ്ധിമുട്ട് കാരണവും വയറിളക്കം ഉണ്ടാകുന്നു.
വയറിളക്കം വന്നാല്‍ അപൂര്‍വം ചിലര്‍ ഡോക്ടറെ കണ്ട് പരിഹാരം തേടുന്നു. വീട്ടില്‍ തന്നെ ചികിത്സ തേടുന്നവരും ഉണ്ട്. പൊതുവെ മലയാളികള്‍ക്ക് വീട്ടു വൈദ്യങ്ങളോടായിരിക്കും കൂടുതല്‍ പ്രിയം. ചെറിയ രീതിയിലുള്ള വയറിളക്കത്തിന് വീട്ടില്‍ തന്നെ ചില പരിഹാര മാര്‍ഗങ്ങള്‍ കാണാന്‍ സാധിക്കും.
വയറിളക്കം വന്നാല്‍ അപൂര്‍വം ചിലര്‍ ഡോക്ടറെ കണ്ട് പരിഹാരം തേടുന്നു. വീട്ടില്‍ തന്നെ ചികിത്സ തേടുന്നവരും ഉണ്ട്. പൊതുവെ മലയാളികള്‍ക്ക് വീട്ടു വൈദ്യങ്ങളോടായിരിക്കും കൂടുതല്‍ പ്രിയം. ചെറിയ രീതിയിലുള്ള വയറിളക്കത്തിന് വീട്ടില്‍ തന്നെ ചില പരിഹാര മാര്‍ഗങ്ങള്‍ കാണാന്‍ സാധിക്കും.
എന്നാല്‍ അമിതമായ വയറിളക്കം ഉണ്ടായാല്‍ തീര്‍ചയായും ഡോക്ടറുടെ സഹായം തേടുക. അസാധാരണമായി വെള്ളം പോലെ വയറിളക്കം ഉണ്ടാകുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. ശരീരവും വയറും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ലളിതമായ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദമാണ്. അവയെ കുറിച്ച് അറിയാം.
* കരിക്കിന്‍ വെള്ളം
വയറിളക്കത്തിന് ഏറ്റവും മികച്ച ഒരു പരിഹാര മാര്‍ഗമാണ് കരിക്കിന്‍ വെള്ളം. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിന് നല്ലതാണ്. ശരീരത്തിലെ നഷ്ടപ്പെട്ട ദ്രാവകങ്ങള്‍ വീണ്ടും ശരീരത്തില്‍ നിറയ്ക്കാന്‍ ഇത് സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു.
* കരിക്കിന്‍ വെള്ളം
വയറിളക്കത്തിന് ഏറ്റവും മികച്ച ഒരു പരിഹാര മാര്‍ഗമാണ് കരിക്കിന്‍ വെള്ളം. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിന് നല്ലതാണ്. ശരീരത്തിലെ നഷ്ടപ്പെട്ട ദ്രാവകങ്ങള്‍ വീണ്ടും ശരീരത്തില്‍ നിറയ്ക്കാന്‍ ഇത് സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു.
കരിക്കിന്‍ വെള്ളം വെറുതെ കുടിക്കുന്നത് ക്ഷീണം മാറ്റാനും സഹായിക്കും. ശരീരത്തിലെ ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അസാധാരണമായ രാസഘടന ജലാംശം വീണ്ടും നല്‍കുക മാത്രമല്ല, അമിനോ ആസിഡുകള്‍, ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, എന്‍സൈമുകള്‍ പോലുള്ള അവശ്യ പോഷകങ്ങളും ശരീരത്തിന് നല്‍കുന്നു.
*ജീരക വെള്ളം
എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് ജീരക വെള്ളം. തിളപ്പിച്ച ജീരക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വയറിളക്കത്തില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഒരു പാത്രം വെള്ളത്തില്‍ കുറച്ച് ജീരകം ഇട്ട് നന്നായി തിളപ്പിക്കുക. ചൂടാറിയതിന് ശേഷം കുടിക്കാവുന്നതാണ്. ദിവസം മൂന്നോ നാലോ തവണ വീതം ഈ വെള്ളം കുടിക്കുക.
ജീരകത്തിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ കുടലിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനും പ്രകോപിതമായ കേടുപാടുകള്‍ മാറ്റാനും ഫലപ്രദമാണ്. ശരീരത്തെ പുനര്‍നിര്‍മാണം നടത്തുകയും ശരീര താപനില സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇതിലെ ഉയര്‍ന്ന പൊട്ടാസ്യം ഉള്ളടക്കം ശരീരത്തിലെ ഇലക്ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കാനും നിലനിര്‍ത്തുവാനും ഏറെ സഹാകമാണ്.
*തൈര്
നല്ലൊരു പ്രോബയോടിക് ആണ് തൈര് എന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നു. വയറിളക്കമുള്ളവര്‍ തൈര് കുടിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. തൈര് വെറുതെ കുടിക്കുന്നത് വയറിളക്കം മാറ്റാന്‍ സഹായിക്കും. തൈരിനൊപ്പം അല്‍പം കുരുമുളകോ ഉപ്പോ ഇടുന്നതും നല്ലതാണ്. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് കഴിക്കാം. വയറിളക്കം കാരണം ശരീരം നേരിടുന്ന നിര്‍ജലീകരണം തടയാനും തൈര് കുടിക്കുന്നത് സഹായിക്കും.
തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോടിക് കുടലിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. ലാക്റ്റിക് ആസിഡ് കുടലുകളെ നേരെയാക്കുകയും മോശം ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ദഹനനാളത്തിലെ സൂക്ഷ്മാണുക്കള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും മികച്ച ദഹനത്തിനും തൈര് സഹായിക്കുന്നു.
* ഇഞ്ചി
കറികള്‍ക്ക് ഗുണവും മണവും നല്‍കുന്ന ഇഞ്ചിയും ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. ഇഞ്ചിയിട്ട പാനീയങ്ങള്‍ കുടിക്കുന്നത് വയറിന് കൂടുതല്‍ നല്ലതാണ്. പരമ്പരാഗതമായ ചൈനീസ് വൈദ്യത്തിലും ഇഞ്ചി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നുവെന്ന് പറയുന്നുണ്ട്. വയറിലെ പേശികളെ ബലപ്പെടുത്താന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും സഹായിക്കാറുണ്ട്. വയറ്റിലെ ആന്തരിക പ്രവത്തനങ്ങളെ മെച്ചപ്പെടുത്താനും ഇഞ്ചി വളരെ നല്ലതാണ്.
* ആപിള്‍ സൈഡര്‍ വിനിഗര്‍
പ്രകൃതിദത്ത ആന്റിബയോടിക്കായി പ്രവര്‍ത്തിക്കുന്നതാണ് ആപിള്‍ സൈഡര്‍ വിനിഗര്‍. വയറിളക്കത്തിന് മികച്ചൊരു പരിഹാരമാണിത്. വയറ് വേദന മാറ്റാനും ആപിള്‍ സൈഡര്‍ വിനിഗര്‍ ഏറെ നല്ലതാണ്. ഒരു ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ ആപിള്‍ സൈഡര്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസവും രണ്ട് നേരം കുടിക്കാവുന്നതാണ്. കുടലില്‍ രൂപപ്പെടുന്ന ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇത് ഏറെ സഹായിക്കും. കൂടാതെ പഴുപ്പ് ഉണ്ടാകുന്നത് തടയാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്.
Keywords: What are some home remedies for diarrhea?, Kochi, News, Doctors, Diarrhea, Home Remedies, Health, Health Tips, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.