500 രൂപയ്ക്ക് പകരം അംഗനവാടി അധ്യാപകയ്ക്ക് കിട്ടിയത് 10,000 രൂപ; അധികതുക ബാങ്കില്‍ നേരിട്ടെത്തി നല്‍കണമെന്ന് അധികൃതര്‍; പാലായിലെ എടിഎമ്മില്‍ സംഭവിച്ചത്

 


പാല: (www.kvartha.com 24.01.2020) എടിഎമ്മില്‍ നിന്ന് 500രൂപ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ അങ്കണവാടി അധ്യാപികയ്ക്ക് ലഭിച്ചത് 10,000രൂപ. പാലായിലെ അംഘനവാടി ടീച്ചര്‍ക്കാണ് അധിക തുക ലഭിച്ചത്. എന്നാല്‍ അധികം ലഭിച്ച തുക ബാങ്ക് അധികൃതര്‍ക്ക് തിരികെ നല്‍കി അങ്കണവാടി അധ്യാപിക മാതൃകയായി.

വ്യാഴാഴ്ച്ചയാണ് കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ വേരനാനല്‍ അങ്കണവാടി അധ്യാപിക ലിസി കാട്ടകത്ത് പാലാ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയത്.

കൂടുതല്‍ തുക ലഭിച്ചതോടെ ആശങ്കയിലായ ലിസി എടിഎമ്മിന് പുറത്തെത്തിയപ്പോള്‍ മുന്‍പിലെത്തിയ ളാലം ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് നടയത്തിനോട് കാര്യം പറഞ്ഞു.

ജോര്‍ജ് വിളിച്ചതിനെ തുടര്‍ന്ന് എസ്ബിഐ അധികൃതര്‍ സ്ഥലത്തെത്തി. എന്നാല്‍ ലിസിയുടെ കയ്യില്‍ നിന്നും അധിക തുക കൈപ്പറ്റാന്‍ ഇവര്‍ ആദ്യം തയ്യാറായില്ല. ബാങ്ക് ശാഖയില്‍ നേരിട്ടെത്തി തുക കൈമാറണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ബ്ലോക്ക് അംഗവും, നാട്ടുകാരും പ്രതിഷേധിച്ചതോടെ തുക കൈപറ്റി ബാങ്ക് അധികൃതര്‍ രസീത് നല്‍കി.

500 രൂപയ്ക്ക് പകരം അംഗനവാടി അധ്യാപകയ്ക്ക് കിട്ടിയത് 10,000 രൂപ; അധികതുക ബാങ്കില്‍ നേരിട്ടെത്തി നല്‍കണമെന്ന് അധികൃതര്‍; പാലായിലെ എടിഎമ്മില്‍ സംഭവിച്ചത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, ATM, Kottayam, Teacher, Punchayath, What happened at the ATM in Paala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia