ഏറ്റവും കൂടുതല്‍ രാജ്യസഭാ സീറ്റുള്ള സംസ്ഥാനം ഏത്? എന്തുകൊണ്ടാണ് എണ്ണം കൂടിയത്? ഓരോ സംസ്ഥാനത്തിനും എത്ര സീറ്റുണ്ട്? എല്ലാം അറിയാം

 


തിരുവനന്തപുരം: (www.kvartha.com 29.03.2022) ഇന്‍ഡ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പിരിച്ചുവിടാറില്ല. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും രാജ്യസഭാ അംഗങ്ങളുണ്ടാകും. അവിടങ്ങളിലെ നിയമസഭാംഗങ്ങളാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. അതിന് പുറമേ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന 12 പേരും ഉണ്ടാകും. ജനസംഖ്യാ ആനുപാതികമായാണ് ഓരോ സംസ്ഥാനത്ത് നിന്നും രാജ്യസഭാ അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ രാജ്യസഭാ സീറ്റുള്ള സംസ്ഥാനം ഏത്? എന്തുകൊണ്ടാണ് എണ്ണം കൂടിയത്? ഓരോ സംസ്ഥാനത്തിനും എത്ര സീറ്റുണ്ട്? എല്ലാം അറിയാം

ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത്- 31. കേരളത്തിന് 9 അംഗങ്ങളുണ്ട്. ഡെല്‍ഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. ആന്ധ്രപ്രദേശും തെലങ്കാനയും വിഭജിച്ചപ്പോള്‍ രാജ്യസഭാ സീറ്റുകളുടെ എണ്ണവും ജനസംഖ്യാനുപാതികമായി നിശ്ചയിച്ചു. ആന്ധ്രയ്ക്ക് 11നും തെലങ്കാനയ്ക്ക് ഏഴും സീറ്റുകള്‍ ലഭിച്ചു. അതോടെ മുമ്പ് സീറ്റുകളുടെ എണ്ണത്തില്‍ ആന്ധ്രയ്ക്കൊപ്പമായിരുന്ന തമിഴ്നാട് (18) മാത്രം മൂന്നാമതായി. മഹാരാഷ്ട്ര- (19) ആണ് രണ്ടാമന്‍. ബീഹാറും (16) പശ്ചിമ ബംഗാളും (16) നാലാമതാണ്.

കര്‍ണാടകം- 12, മധ്യപ്രദേശ്- 11, ഗുജറാത്ത്-11, രാജസ്ഥാന്‍-10, ഒറീസ- 10, അസം- 7, പഞ്ചാബ്- 7, ഝാര്‍ഖണ്ഡ്- 6, ഹരിയാന- 5, ഛത്തീസ്ഗഢ്- 5, ജമ്മു കശ്മീര്‍- 4, ഹിമാചല്‍പ്രദേശ്- 3, ഉത്തരാഞ്ചല്‍-3, അരുണാചല്‍പ്രദേശ്- 1, ഗോവ- 1, മണിപ്പൂര്‍- 1, മേഘാലയ- 1, മിസേറം-1, നാഗാലന്‍ഡ്- 1, സിക്കിം- 1, ത്രിപുര- 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ അംഗസംഖ്യ.

കേരളം, അസം, നാഗാലാന്‍ഡ്, ത്രിപുര, പഞ്ചാബ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച് 31ന് നടക്കും.

Keywords:  Thiruvananthapuram, News, Kerala, Rajya Sabha Election, Rajya Sabha, Election, Seat, Which state have maximum number of Rajyasabha seats? Why?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia