മുഖ്യമന്ത്രിയുടെ റൂട്ട്മാപ്പ് സി.പി.എമ്മിന് ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ആര്?
Oct 29, 2013, 15:00 IST
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ പോലീസ് കായികമേളയുടെ സമാപന പരിപാടിക്കെത്തുന്നതിന്റെ റൂട്ട് മാപ്പ് സി.പി.എമ്മിന് ചോര്‍ത്തി നല്‍കിയ പോലീസിലെ ഉദ്യോഗസ്ഥര്‍ ആരെന്ന ചോദ്യം ശക്തമാകുന്നു. കെ. സുധാകരന്‍ എം.പി ഉള്‍പെടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ റൂട്ട്മാപ്പ് അടക്കമുള്ള വിവരങ്ങള്‍ പോലീസിലെ ചിലര്‍ സി.പി.എമ്മിന് ചോര്‍ത്തി നല്‍കിയതായി ആരോപണമുന്നയിച്ചു കഴിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി പരക്കേ ആക്ഷേപമുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമാര്‍ഗം ഏതുവഴിക്കായിരിക്കുമെന്ന വിവരം പുറത്തുപോയതായുള്ള പരാതിയും ശക്തമായിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ ഗൗരവമായ ഈ ആരോപണം ഉയര്‍ത്തികഴിഞ്ഞിട്ടുണ്ട്.
20 ഓളം ഡി.വൈ.എസ്.പി മാരേയും 28 ഓളം സി.ഐ മാരെയും 40 ഓളം എസ്.ഐ മാരേയുമടക്കം 1300 ഓളം പോലീസുകാരെയാണ് കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചതെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്. ഇത്രയേറെ കനത്തസുരക്ഷയുണ്ടായിട്ടും മുഖ്യമന്ത്രിയുടെ തൊട്ടടുത്തെത്തി കാറിന് കല്ലും ഇരുമ്പ് ദണ്ഡുമെറിഞ്ഞ് അപായപ്പെടുത്താന്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത് ആഭ്യന്തരവകുപ്പിനേയും ഒപ്പം സി.പി.എമ്മിനേയും ഒരേപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്.
സി.പി.എമ്മിന് സര്‍ക്കാരിന്റെയും പോലീസിന്റെയും വിവരങ്ങള്‍ ചോര്‍ത്തികിട്ടുന്നത് ഇത് ആദ്യസംഭവമല്ല. ടി.പി വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ വടകര ഡി.വൈ.എസ്.പി ജോസി ചെറിയാന്റെയും, തലശ്ശേരി ഡി.വൈ.എസ്.പി എ.പി. ഷൗക്കത്തലിയുടേയും ഫോണ്‍രേഖകള്‍ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് ലഭിച്ചിരുന്നു. ചിലമാധ്യമ പ്രവര്‍ത്തകരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി വിളിച്ചിരുന്നുവെന്ന വിവരങ്ങളാണ് പത്രം പുറത്തുവിട്ടത്. ഈ ഫോണ്‍ രേഖ സി.പി.എം നേതാക്കള്‍ വഴി ദേശാഭിമാനിക്ക് കിട്ടിയത് ബി.എസ്.എന്‍.എല്ലിലേയും പോലീസിലേയും ചിലരുടെ സഹായത്തോടെയായിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ പിടിച്ചുകുലുക്കിയ സോളാര്‍കേസില്‍ സരിത മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മന്ത്രിമാരിലേക്കുമുള്ള ഫോണ്‍ വിളികള്‍ സംബന്ധിച്ച രേഖകള്‍ കൈരളി ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിനല്‍കിയത് തലശ്ശേരിയിലെ ചില സി.പി.എം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. ഇവര്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നുണ്ട്. ഇതിനെല്ലാം സമാനമായ വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട റൂട്ട്മാപ്പ് അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിലെ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നേതൃത്വത്തിന് ചോര്‍ത്തികൊടുത്തതെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.
മുഖ്യമന്ത്രി സഞ്ചരിച്ച സ്‌റ്റേറ്റ് കാറിനടുത്തുവെച്ച് കല്ലെറിഞ്ഞ് അക്രമണം നടത്തിയത് ഡി.വൈ.എഫ്.ഐ ശ്രീകണ്ഠാപുരം ബ്ലോക്ക് ട്രഷറര്‍ രാജേഷും കൂടെയുള്ള ആറുപേരുമാണെന്ന് വീഡിയോ ദൃശ്യങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് മുഖ്യമന്ത്രി കടന്നുപോകുന്ന റൂട്ട് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെതന്നെ കിട്ടിയെന്നാണ് പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പോലും വിശ്വസിക്കുന്നത്. മുഖ്യമന്ത്രി കടന്നുവന്നവഴിയില്‍ നേരത്തെതന്നെ അക്രമത്തിനായി പ്രവര്‍ത്തകര്‍ സംഘടിച്ചിട്ടും പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പോലീസില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ന്നതായി മന്ത്രി കെ.സി ജോസഫ് തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. സി.പി.എം അനുഭാവികളായ പോലീസുദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്നും കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വിശദീകരിക്കുമെന്നാണ് കോട്ടയത്ത് മന്ത്രി ജോസഫ് പറഞ്ഞത്. കണ്ണൂരിലടക്കം പോലീസിന്റെ സുപ്രധാനമായ കേന്ദ്രങ്ങളില്‍ ഇപ്പോഴും സി.പി.എം അനുകൂലികളായ പോലീസുകാരുണ്ടെന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും മറച്ചുവെക്കുന്നില്ല.
കണ്ണൂരിലെ പോലീസില്‍ നിന്നും കൃത്യമായ ഔദ്യോഗിക വിവരങ്ങള്‍ സി.പി.എമ്മിന് മുന്‍കൂട്ടി കിട്ടുന്നുണ്ടെന്നതില്‍ തര്‍ക്കമില്ലെങ്കിലും ചോര്‍ത്തികൊടുത്തവര്‍ ആരാണെന്ന് കണ്ടെത്തന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏറെ വിയര്‍ക്കേണ്ടി വരും. രഹസ്യങ്ങള്‍ ചോര്‍ത്തിയവരെ കണ്ടെത്താന്‍ ഇപ്പോള്‍തന്നെ അന്വേഷണം തുടങ്ങിയെന്നാണ് വിവരം.സംശയമുള്ള ചില പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്നാണ് അറിയുന്നത്.
Keywords: CM, Police, DYFI, Kannur, Kerala, K.Sudhakaran, CPM, Car, Thiruvanchoor Radhakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.