Insects | ചോര കുടിക്കാൻ വേണ്ടിയാണ് കൊതുക് കടിക്കുന്നത്, പക്ഷേ ഉറുമ്പ് കടിക്കുന്നത് എന്തിന് വേണ്ടി? അറിയാം; ഒപ്പം മറ്റ് 7 ജീവികളുടെ പ്രതിരോധ രീതികളും


● ഉറുമ്പുകൾ സ്വയരക്ഷയ്ക്കും കോളനി സംരക്ഷണത്തിനുമായി കടിക്കുന്നു.
● ഓരോ ജീവിയും അതിൻ്റെ ശാരീരിക ഘടനയും പരിസ്ഥിതിയും അനുസരിച്ച് വ്യത്യസ്ത പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കുന്നു.
ഹന്നാ എൽദോ
(KVARTHA) കൊതുകും ഉറുമ്പും ഒക്കെ നമ്മുടെ വീടുകളിലും മറ്റും കാണുന്ന സാധാരണ ജീവി ആണ്. കൊതുകിനെ കാണുമ്പോൾ തന്നെ നമുക്ക് അറിയാം ലക്ഷ്യം നമ്മുടെ ചോര കുടിക്കാൻ ആണെന്ന്. അതുകൊണ്ട് തന്നെ കൊതുകിനെ കണ്ടാൽ എങ്ങനെയും നശിപ്പിക്കാനാവും നമ്മുടെ ലക്ഷ്യം. അതുപോലെ ഉറുമ്പുകൾ നമ്മെ കടിക്കുന്നതിനാൽ തന്നെ അവയെയും നാം അകറ്റി നിർത്തുന്നു. കൊതുക് കടിക്കുന്നത് ചോര കുടിക്കാൻ വേണ്ടിയാണ് എങ്കിൽ ഉറുമ്പ് കടിക്കുന്നത് എന്തിന് വേണ്ടി..?. അതാണ് ഇവിടെ പറയുന്നത്. ഒപ്പം മറ്റ് ചില ജീവികളുടെ പ്രതിരോധ രീതിയും ഉദാഹരണങ്ങളും ഇവിടെ വിവരിക്കുന്നു.
പ്രകൃതി ഓരോ പ്രാണികൾക്കും അനുയോജ്യമായ വ്യത്യസ്തമായ പ്രതിരോധ രീതികൾ അവയുടെ ജീവിതരീതിയെയും പരിസ്ഥിതി യെയും ആശ്രയിച്ച് നൽകിയിട്ടുണ്ട്. അതിൽ കൊതുകുകളുടെ കാര്യം പരിശോധിച്ചാൽ എല്ലാ കൊതുകുകളും ചോര കുടിക്കില്ല. പെൺ കൊതുകുകളാണ് ശരിക്കും ചോര കുടിക്കുന്നത്. കാരണം പെൺ കൊതുകുകൾക്ക് അവയുടെ മുട്ടകൾ വികസിപ്പിക്കാൻ പ്രോട്ടീൻ ആവശ്യമാണ് അത് ചോരയിൽ നിന്നാണ് ലഭിക്കുന്നത്. ആൺ കൊതുകുകൾ പ്രധാനമായും ചെടികളുടെ രസം (plant nectar) ആണ് ഭക്ഷണമായി ഉപയോഗിക്കുന്നത്. അത് പോലെ ഉറുമ്പ് കടിക്കുന്നതിന്റെ ഉദ്ദേശം അല്പം വ്യത്യസ്തമാണ്
ഉറുമ്പുകൾ സാധാരണയായി കടിക്കുന്നത് സ്വയരക്ഷയ്ക്കായോ, അല്ലെങ്കിൽ തങ്ങളുടെ കോളനിയെ സംരക്ഷിക്കാനോ ആണ്. ചില ഉറുമ്പുകൾ ഉദാഹരണ ത്തിന് തീ ഉറുമ്പുകൾ (fire ants) കടിക്കുമ്പോൾ വിഷം കുത്തിവയ്ക്കാറുണ്ട്. ഇത് അവയ്ക്ക് ശത്രുക്കളെ അകറ്റാനോ, ഭക്ഷണം പിടിച്ചെടുക്കാനോ സഹായിക്കുന്നു. അതായത് കൊതുക് കടി ഭക്ഷണത്തിന് വേണ്ടിയാണെങ്കിൽ ഉറുമ്പിന്റെ കടി കൂടുതലും പ്രതിരോധത്തിനോ, ആക്രമണത്തിനോ വേണ്ടിയാണ്. ഉറുമ്പുകൾ എല്ലാവരെയും കടിക്കുന്നു എന്ന്പറയുന്നത് പൂർണമായി ശരിയല്ല. എല്ലാ ഉറുമ്പുകളും എപ്പോഴും കടിക്കുന്നവയല്ല; അത് അവയുടെ ഇനം, സ്വഭാവം, സാഹചര്യം എന്നിവയെ ആശ്രയിച്ചിരിക്കും.
സാധാരണ വീട്ടുറുമ്പുകൾ (sugar ants) കടിക്കുന്നത് കുറവാണ്, അവ കൂടുതലും ഭക്ഷണം തേടുകയാണ് ചെയ്യുന്നത്. ഒരു ഉറുമ്പ് ആരെയെങ്കിലും കടിക്കുന്നുണ്ടെങ്കിൽ, അത് സാധാരണയായി അവയുടെ പ്രദേശത്തേക്ക് ആരെങ്കിലും അടുത്തെത്തിയതായോ, അവയെ ശല്യപ്പെടുത്തിയതായോ തോന്നുമ്പോഴാണ്. അതിനാൽ, ‘എല്ലാവരെയും’ കടിക്കുന്നു എന്നതിനേക്കാൾ, തങ്ങളെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ അവ കടിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ശരി.
ഇനി മറ്റ് ചില ജീവികളുടെ പ്രതിരോധ രീതിക്ക് ഉദാഹരണങ്ങൾ നോക്കാം
1. തേനീച്ചകൾ(Bees)
കുത്തുകയാണ് ചെയ്യുന്നത്. അവയുടെ കൂടിനോ, തങ്ങളുടെ രാജ്ഞി യ്‌ക്കോ ഭീഷണി വരുമ്പോൾ, വിഷം അടങ്ങിയ കുത്തുകൊണ്ട് ആക്രമിക്കുന്നു. ചിലപ്പോൾ കുത്ത് ലഭിക്കുന്ന മൃഗം/വ്യക്തിയുടെ മരണത്തിന് തന്നെ കാരണമാകും.
2. തുമ്പികൾ (Dragonfly)
കടിക്കുകയോ, കുത്തുകയോ ചെയ്യാറില്ല. അവയുടെ പ്രധാന പ്രതിരോധം അവയുടെ വേഗതയും ചടുലതയുമാണ്. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ അവ പറന്നുയരും.
3. ചില വണ്ടുകൾ (ഉദാ: ബോംബാർഡിയർ വണ്ട്)
രാസവസ്തുക്കൾ ഉപയോഗിക്കുന്നു. ഭീഷണി അനുഭവപ്പെട്ടാൽ, അവയുടെ ശരീരത്തിൽ നിന്ന് ചൂടുള്ള, ദുർഗന്ധമുള്ള രാസപ്രവാഹം ശത്രുവിന് നേരെ തള്ളും.
4. തേളുകൾ (Scorpion)
അവയുടെ വാലിലെ വിഷമുള്ള കുത്ത് ഉപയോഗിച്ച് ശത്രുക്കളെ തളർത്തുകയോ കൊല്ലുകയോ ചെയ്യുന്നു.
5. പാറ്റകൾ (Cockroach)
കടിക്കുകയോ കുത്തുകയോ ചെയ്യാറില്ല. അവയുടെ പ്രതിരോധം ഓടിപ്പോകലും ഒളിക്കലുമാണ്. അവ വളരെ വേഗത്തിൽ സഞ്ചരിക്കുകയും ഇരുട്ടിൽ മറയുകയും ചെയ്യും.
6. ചിത്രശലഭങ്ങൾ (Butterfly)
ആക്രമണ ശേഷി കുറവാണ്. പക്ഷേ, അവയുടെ ചിറകുകളിലെ നിറങ്ങൾ ഒരു പ്രതിരോധമായി പ്രവർത്തിക്കും. ചിലർ വിഷമുള്ളതാണെന്ന് തോന്നിക്കാൻ ശത്രുക്കളെ പറ്റിക്കുന്ന നിറങ്ങൾ (mimicry) ഉപയോഗിക്കുന്നു.
7. പുൽച്ചാടികൾ (Grasshopper)
ഭീഷണി വരുമ്പോൾ ഉയർന്ന് ചാടി രക്ഷപ്പെടുന്നു. ചിലർ ശത്രുക്കളെ ഭയപ്പെടുത്താൻ ഉച്ചത്തിൽ ശബ്ദ മുണ്ടാക്കുകയും ചെയ്യും.
ഇങ്ങനെ ഓരോ പ്രാണിയും അതിന്റെ ശാരീരിക ഘടനയും, പരിസ്ഥിതിയും അനുസരിച്ച് വ്യത്യസ്ത പ്രതിരോധ മാർഗങ്ങൾ ഉപയോഗിക്കുന്നു. കടിക്കുക, കുത്തുക, ചാടുക, ഓടുക എന്നിവ കൂടാതെ രാസപ്രവാഹം, വേഗത, നിറം, ശബ്ദം തുടങ്ങിയവ വഴിയും അവയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ശരിക്കും ഇവയെ ഒക്കെ നിരീക്ഷിച്ചാൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യക്തമാകും. ചിലർ അപകടകാരികൾ ആണെങ്കിൽ മറ്റ് ചിലത് അപകടകാരികൾ അല്ലാ എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
This article explains why mosquitoes bite for blood (females need protein for eggs) and ants bite for defense. It also details the defense mechanisms of 7 other creatures, including bees, dragonflies, beetles, scorpions, cockroaches, butterflies, and grasshoppers
#Insects, #DefenseMechanisms, #Nature, #Wildlife, #AnimalFacts, #Biology