ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാളി കൊല്‍ക്കത്തയില്‍ പിടിയില്‍

 


തൊടുപുഴ: (www.kvartha.com 29.11.2014) ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാള്‍ സ്വദേശിയെ തൊടുപുഴ പോലീസ് കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടി. മിര്‍ജില്‍ ഇസ്ലാം ഷെയ്ഖിനെയാണ് കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഇടവെട്ടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതി ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ബംഗാളി കൊല്‍ക്കത്തയില്‍ പിടിയില്‍ഇയാള്‍ കല്‍ക്കത്തയില്‍ ഉള്ളതായി തൊടുപുഴ പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ കുട്ടിയച്ചന്‍, എഎസ്‌ഐ ബെന്നി, സിവില്‍ പോലീസ് ഓഫീസര്‍ ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവിടെ എത്തുകയായിരുന്നു. തുടര്‍ന്ന് കല്‍ക്കത്ത പോലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ബുധനാഴ്ച പ്രതിയെ ഇടവെട്ടിയിലെ വാടക വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് സി ഐ ജില്‍സണ്‍ മാത്യു പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Kolkata, Accused, Arrest, Kerala, Idukki, Murder, Case, Bengal. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia