ഉപേക്ഷിച്ച ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ യുവതിയുടെ സത്യാഗ്രഹം
Dec 18, 2013, 17:00 IST
പയ്യന്നൂര്‍: ഉപേക്ഷിച്ച ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ യുവതിയുടെ സത്യാഗ്രഹം. ചെറുവത്തൂര്‍ പെരുമ്പട്ടയിലാണ് സംഭവം. വിവാഹം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷം സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കൈക്കലാക്കിയെന്ന് കാട്ടി പെരുമ്പട്ടയിലെ എം. ഫസീല (20) ആണ് ഭര്‍ത്താവ് മെഹറൂഫിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹം ആരംഭിച്ചത്.
വിവാഹ സമയത്ത് 30 പവന് സ്വര്‍ണാഭരണവും പണവും സ്ത്രീധനമയി നല്‍കിയിരുന്നുവെന്നും ഇവ മെഹറൂഫ് വിവിധ ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചെന്നും ഫസീല പറഞ്ഞു. 2012 ഏപ്രിലിലാണ് ഫസീലയും മെഹറൂഫും വിവാഹിതരായത്. വിവാഹത്തിന് ശേഷം മെഹറൂഫ് ദുബൈലേക്ക് പോയിരുന്നു. ഒന്നര വര്‍ഷം മാത്രമാണ് ദാമ്പത്യ ജീവിതം ഉണ്ടായതെന്നും ഫസീല പറയുന്നു.
ഭര്‍ത്താവ് പീഡിപ്പിച്ച് ഉപേക്ഷിച്ചെന്ന് കാട്ടി ഫസീല കാഞ്ഞങ്ങാട്ട് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ മെഹറൂഫ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഭര്‍ത്താവില്‍ നിന്നും നീതി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ഫസീല മെഹറൂഫിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹം ആരംഭിച്ചത്.
Keywords : Payyannur, Kasaragod, Woman, Husband, House, Kerala, Complaint, Faseela, Meharoof, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
വിവാഹ സമയത്ത് 30 പവന് സ്വര്‍ണാഭരണവും പണവും സ്ത്രീധനമയി നല്‍കിയിരുന്നുവെന്നും ഇവ മെഹറൂഫ് വിവിധ ആവശ്യങ്ങള്‍ക്കായി ചിലവഴിച്ചെന്നും ഫസീല പറഞ്ഞു. 2012 ഏപ്രിലിലാണ് ഫസീലയും മെഹറൂഫും വിവാഹിതരായത്. വിവാഹത്തിന് ശേഷം മെഹറൂഫ് ദുബൈലേക്ക് പോയിരുന്നു. ഒന്നര വര്‍ഷം മാത്രമാണ് ദാമ്പത്യ ജീവിതം ഉണ്ടായതെന്നും ഫസീല പറയുന്നു.
ഭര്‍ത്താവ് പീഡിപ്പിച്ച് ഉപേക്ഷിച്ചെന്ന് കാട്ടി ഫസീല കാഞ്ഞങ്ങാട്ട് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ മെഹറൂഫ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഭര്‍ത്താവില്‍ നിന്നും നീതി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ഫസീല മെഹറൂഫിന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹം ആരംഭിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.