Wild Elephant | റോഡില്‍ ഇറങ്ങിയ പടയപ്പ ആളുകളുടെ വഴിമുടക്കി; കാട്ടാനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Oct 15, 2023, 11:27 IST
ഇടുക്കി: (KVARTHA) കുണ്ടള മൂന്നാര്‍ എസ്റ്റേറ്റ് റോഡില്‍ ഇറങ്ങിയ പടയപ്പ ആളുകളുടെ വഴിമുടക്കിയായി നിന്ന് ഭീതി പടര്‍ത്തി. കാട് കയറാതെ പടയപ്പ കുണ്ടള എസ്റ്റേറ്റില്‍ തുടരുകയാണ്. പ്രദേശവാസികള്‍ ഓടിക്കാന്‍ ശ്രമിച്ചിട്ടും ജനവാസ മേഖലയില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ് പടയപ്പ.
ഇതിനിടെ പ്രദേശവാസികള്‍ ചേര്‍ന്ന് പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രകോപനമുണ്ടാക്കിയത്. ബഹളം വച്ചതോടെ ഇവര്‍ക്ക് നേരെ കാട്ടാന തിരിഞ്ഞു.
മൂന്നാര്‍ മറയൂര്‍ റോഡില്‍ കന്നിമല, നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് പടയപ്പയെ സാധാരണ കണ്ടുവന്നത്. എന്നാല്‍, സമീപ നാളുകമായി ടോപ് സ്റ്റേഷനിലേക്കുള്ള വഴിയില്‍ ചെണ്ടുവരൈ, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളില്‍ പടയപ്പ എത്തിയിരുന്നു. രണ്ടാഴ്ചമുമ്പ് സൈലന്റ് വാലി എസ്റ്റേറ്റിലിറങ്ങിയ പടയപ്പ റേഷന്‍ കട തകര്‍ത്തിരുന്നു.
അതേസമയം, അട്ടപ്പാടി പട്ടിമാളം ഊരില്‍ ഭീതി വിതച്ച് കാട്ടാനക്കൂട്ടമെത്തി. ആറ് കാട്ടാനകള്‍ അടങ്ങുന്ന കൂട്ടം ശനിയാഴ്ച (14.10.2023) രാത്രിയാണ് ഊരിനുളളില്‍ എത്തിയത്. വീടുകള്‍ക്ക് അകത്തേക്ക് വരെ കയറാന്‍ ശ്രമിച്ച കാട്ടാനക്കൂട്ടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഊര് നിവാസികള്‍ രക്ഷപ്പെട്ടത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.