തെങ്ങുകൾ മറിച്ചിട്ട് ഓലകൾ അകത്താക്കിയും വാഴകൾ ചവിട്ടിമെതിച്ചും താണ്ഡവമാടി ആന; പൊലിഞ്ഞത് നിരവധി കർഷകരുടെ സ്വപ്നങ്ങൾ

 


കാസർകോട്: (www.kvartha.com 14.08.2021) വെള്ളിയാഴ്ച മുളിയാർ പഞ്ചായത്ത് സന്ദർശിച്ച ജില്ലാ കലക്ടർ നൽകിയ പ്രതീക്ഷകൾ ശനിയാഴ്ച പുലർന്നതോടെ അസ്തമിച്ചു. കാനത്തൂരിൽ ഒറ്റ രാത്രി കൊണ്ട് 30 ഓളം തെങ്ങുകളും ഒട്ടേറെ വാഴകളും തകർത്തെറിഞ്ഞ് ആനക്കൂട്ടം.

തെങ്ങുകൾ മറിച്ചിട്ട് ഓലകൾ അകത്താക്കിയും വാഴകൾ ചവിട്ടിമെതിച്ചും ആനകൾ താണ്ഡവമാടിയ ഹൃദയഭേദക കാഴ്ചകൾ കണ്ടാണ് ശനിയാഴ്ച മുളിയാർ പഞ്ചായത്തിലെ കാനത്തൂർ നിവാസികൾ ഉണർന്നതെന്ന് 'ആനക്കാര്യം' വാട്സ് ആപ് കൂട്ടായ്മ അറിയിച്ചു.

കയയിലെ ഇ ശ്രീധരൻ നായർ, ദാമോദരൻ നായർ, മൂടയം വീട്ടിൽ വി മാധവൻ, വി രാഘവൻ, സുജാത എന്നിവരുടെ വളപ്പിലാണ് ആനക്കൂട്ടം കയറിയത്. വന്യമൃഗ ശല്യം രൂക്ഷമായി പ്രയാസങ്ങൾ അനുഭവിക്കുന്ന കർഷകർക്ക് മേഖലയിൽ വെള്ളിയാഴ്ച സന്ദർശനം നടത്തിയ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‌വീർ ചന്ദ് പ്രശ്നപരിഹാരം ഉറപ്പുനൽകിയിരുന്നു.

തെങ്ങുകൾ മറിച്ചിട്ട് ഓലകൾ അകത്താക്കിയും വാഴകൾ ചവിട്ടിമെതിച്ചും താണ്ഡവമാടി ആന; പൊലിഞ്ഞത് നിരവധി കർഷകരുടെ സ്വപ്നങ്ങൾ

ആഗസ്റ്റ് 27 ന് കാസർകോട് കലക്ടറേറ്റിൽ വനം മന്ത്രി എ കെ ശശീന്ദ്രനും ജില്ലയിലെ എംഎല്‍എമാര്‍, വന്യമൃഗ ശല്യം നേരിടുന്ന പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാര്‍, കര്‍ഷക പ്രതിനിധികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തിൽ വിഷയം അവതരിപ്പിച്ച് കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് കലക്ടർ പറഞ്ഞത്.

മുളിയാർ പഞ്ചായത്തിലെ മൂടേം വീട്, കയ പ്രദേശങ്ങളിലാണ് കലക്ടർ എത്തിയത്. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, വൈസ് പ്രസിഡൻറ് എ ജനാർദനൻ, വൈ ജനാർദനൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കാട്ടാന ഉൾപെടെ വന്യ മൃഗങ്ങൾ നാട്ടിൻപുറങ്ങളിൽ ഇറങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം.

കൃഷി നാശം നേരിട്ട കർഷകരിൽ നിന്നും കലക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വന്യമൃഗ ശല്യം തടയാൻ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടേതടക്കം യോഗം ചേർന്ന് ഇതിനെതിരായ കർമപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

Keywords:  News, Kasaragod, Kerala, State, Wild Elephants, Farmers, Top-Headlines, Wild elephants, Wild elephants Destroyed agricultural crops.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia