Tragedy | തെങ്കര മെഴുകുംപാറയില്‍ കാട്ടാനയേയും കുട്ടിയാനയേയും ചരിഞ്ഞനിലയില്‍ കണ്ടെത്തി
● 'പാറക്കെട്ടില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിലാകും തള്ളയാനയും അപകടത്തില്‍പെട്ടത്'
● ജഡത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്
● ചോലയിലെ വെള്ളത്തിന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്
പാലക്കാട്: (KVARTHA) തെങ്കര മെഴുകുംപാറയില്‍ കാട്ടാനയേയും കുട്ടിയാനയേയും ചരിഞ്ഞനിലയില്‍ കണ്ടെത്തി. മെഴുകുംപാറ മിച്ചഭൂമി ഉന്നതിക്ക് സമീപം വനത്തോട് ചേര്‍ന്ന ചോലയ്ക്ക് അടുത്തായാണ് രണ്ടു ജഡങ്ങളും കണ്ടെത്തിയത്.
ചോലയ്ക്ക് മുകളിലെ പാറക്കെട്ടുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു ജഡങ്ങള്‍.
പാറക്കെട്ടില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിലാകും തള്ളയാനയും അപകടത്തില്‍പെട്ടതെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജഡത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. ചോലയിലെ വെള്ളത്തിന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഉന്നതിയിലുള്ളവര്‍ ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് ആനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ വാര്‍ഡ് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം വനംവകുപ്പിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
#ElephantDeath #PalakkadNews #WildlifeTragedy #KeralaAccidents #ForestDepartment #RescueAttempt