മന്ത്രിമാരുടെ ഉപവാസം യുഡിഎഫ് ചര്‍ച്ച ചെയ്യും: പി.പി. തങ്കച്ചന്‍

 



മന്ത്രിമാരുടെ ഉപവാസം യുഡിഎഫ് ചര്‍ച്ച ചെയ്യും: പി.പി. തങ്കച്ചന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിമാര്‍ നടത്തിയ ഉപവാസം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് മന്ത്രിമാര്‍ സമരം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമ സമരത്തെ തള്ളിക്കളയുന്നതായും പി.പി. തങ്കച്ചന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അക്രമസമരങ്ങള്‍ നന്നല്ല. ഒരു ചെറിയ തീപ്പൊരി വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എജി തെറ്റ് ചെയ്തിട്ടുണ്‌ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്‌ടെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Minister, Fast, UDF, P.P. Thankachan, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia