ശാസ്താംകോട്ട: ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടു മഅദനിക്കു ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍ക്ക് ഉറപ്പു നല്കി. ശനിയാഴ്ച ശാസ്താംകോട്ട ബ്ലോക്ക് കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ചെന്നിത്തലയ്ക്ക് മാസ്റ്റര്‍ നല്കിയ നിവേദനം സ്വീകരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാംഗളൂരു അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചാണ് അബ്ദുസ്സമദ് മാസ്റ്ററും ഭാര്യ അസുമാബീവിയും ചേര്‍ന്നു നിവേദനം നല്‍കിയത്. പക്ഷാഘാതം ബാധിച്ച് അവശനായ അബ്ദുസ്സമദ് മാസ്റ്ററെ താങ്ങിയെടുത്താണ് രമേശ് ചെന്നിത്തല പ്രസംഗിച്ചവേദിയ്ക്ക് അരികിലേക്ക് എത്തിച്ചത്. വേദിയില്‍ നിന്നും ഇറങ്ങിവന്നു രമേശ് നിവേദനം വാങ്ങി. രോഗങ്ങള്‍ക്ക് അടിമയായി ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടാണ് മഅ്ദനി ജയിലില്‍ കഴിയുന്നതെന്ന് അവര്‍ പറഞ്ഞു.
Related News:
മഅദനി ആശുപത്രിയിലേക്ക്; തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ BJP യും യെദിയൂരപ്പയും

Keywords: Abdul Nasar Madani, Ramesh Chennithala, KPCC, Kerala, Kollam, Media, Central Jail, Bangalore, Kerala, Kerala Vartha, Malayalam News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.