കൊച്ചി: തന്നെ രക്ഷിക്കാമെന്ന് ഏറ്റിരുന്ന യു.ഡി.എഫ് ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണ് പറയുന്നതെന്നും സരിത കോടതിവളപ്പില്‍ മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കഴിഞ്ഞദിവസം സരിതയുടെ അമ്മ നടത്തിയ വെളിപ്പെടുത്തലുകളാണ് യുഡിഎഫ് ഉന്നതരുമായി ബന്ധപ്പെടുത്തിയുള്ള വിവാദത്തിന് കാരണമായത്. സോളാര്‍ കേസില്‍ സരിതയുടെ മൊഴി യു.ഡി.എഫിലെ ഒരു ഉന്നതന് അട്ടിമറിച്ചെന്നും യഥാര്ത്ഥമൊഴി പുറത്തുവന്നിരുന്നെങ്കില്‍ മൂന്നോ, നാലോ മന്ത്രിമാര്‍ രാജിവയ്ക്കേണ്ടിവരുമായിരുന്നുവെന്നുമാണ് അവര്‍ വെളിപ്പെടുത്തിയത്. സരിതയെ ജയിലില്‍ത്തന്നെ കിടത്താന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പലതും തുറന്നുപറയേണ്ടിവരുമെന്നും സരിതയുടെ അമ്മ ഭീഷണി മുഴക്കിയിരുന്നു.
Keywords: Kerala, Saritha, Solar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.