ടിപി വധത്തില്‍ പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും
May 21, 2012, 13:00 IST
കണ്ണൂര്‍: ടിപി വധത്തില്‍ പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തിനും ഡിജിപിക്കും ആഭ്യന്തരവകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഡിജിപിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നത് അന്വേഷണം അട്ടിമറിക്കാനാണ്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. കട്ടവനെ കണ്ടില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന നടപടി അനുവദിക്കില്ല- തിരുവഞ്ചൂര്‍ പറഞ്ഞു.
കണ്ണൂര്‍ സെന്റട്രല്‍ ജയിലിലെ എട്ടാം ബ്ളോക്കില്‍ വച്ചിരിക്കുന്ന ചിത്രങ്ങള്‍ നീക്കുമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ചിത്രങ്ങളുണ്ട്. വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കാതതുകൊണ്ട് ഏത് രാഷ്ട്രീയപാര്‍ട്ടിയുടേതാണെന്ന് പറയുന്നില്ല. ജയിലില്‍ മൊബൈല്‍ സേവനം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മൊബൈല്‍ കമ്പനികള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
Keywords: Kannur, Kerala, Thiruvanchoor Radhakrishnan, T.P Chandrasekhar Murder Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.