മൂവാറ്റുപുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ഥിയായി ജോയ്സ് മേരി ആന്റണി പരിഗണനയില്‍? എല്‍ഡിഎഫ് വിജയിച്ച മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
Mar 11, 2021, 16:52 IST
മൂവാറ്റുപുഴ: (www.kvartha.com 11.03.2021) മൂവാറ്റുപുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ഥിയായി ജോയ്സ് മേരി ആന്റണിയുടെ പേര് പരിഗണനയില്‍. വിജയ സാധ്യത കണക്കിലെടുത്താണ് യുവ വനിതാ സാരഥിയായ ജോയ്സ് മേരി ആന്റണിയുടെ പേര് പ്രഥമ പരിഗണനയിലേക്കെത്തുന്നത്.
മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് അടക്കമുള്ളവരുടെ പേരുകളാണ് നേരത്തേ മണ്ഡലത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍
കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ച മണ്ഡലം തിരിച്ചു പിടിക്കാന്‍ ജോയ്സ് മേരി ആന്റണിക്ക് കഴിയുമെന്ന നിഗമനത്തിലാണ് നിര്‍ണായക തീരുമാനത്തിലേക്കെത്തുന്നതെന്നാണ് വിവരം.
വനിതാ സ്ഥാനാര്‍ത്ഥിയെ വേണമെന്ന നിര്‍ദേശം വന്നതോടെയാണ് ജോയ്സ് മേരി ആന്റണിയുടെ പേര് സജീവ പരിഗണനയിലെത്തിയത്. ഇവര്‍ക്ക് ഒപ്പം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റ പേരും പരിഗണനയില്‍ ഉണ്ട്.
പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ജോയ്സ് മേരി ആന്റണി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ടായിരുന്നു. ഇടുക്കിയില്‍ ജനിച്ചു വളര്‍ന്ന ജോയ്സ് അന്തര്‍ദേശിയ തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച സ്ത്രീ ശബ്ദമാണ്. കെസിവൈഎം ഉള്‍പ്പെടെയുള്ള യുവജന സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.
Keywords: Muvattupuzha, News, Kerala, Politics, Congress, Leader, Election, Will Joyce Mary Antony be considered as a woman candidate for the Congress in Muvattupuzha?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.