പെന്‍ഷന്‍പ്രായം ഒരുദിവസമെങ്കിലും വര്‍ധിപ്പിച്ചാല്‍ പ്രക്ഷോഭം: എ.ഐ.വൈ.എഫ്
Dec 1, 2012, 12:02 IST
ആലപ്പുഴ: പെന്ഷന് പ്രായം ഒരുദിവസമെങ്കിലും വര്‍ധിപ്പിക്കരുതെന്ന് എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു. പെന്ഷന് പ്രായം വര്‍ധിപ്പിക്കുകയാണെങ്കില്‍ വന്‍ യുവജന പ്രക്ഷോഭത്തെ സര്‍ക്കാരിന് നേരിടേണ്ടിവരുമെന്ന് സംസ്ഥാന സെക്രട്ടറി കെ രാജനും പ്രസിഡന്റ് ജി കൃഷ്ണപ്രസാദും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ യുവജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാകുമെന്ന് സംഘടന മുന്നറിയിപ്പ് നല്കി. ഈ വിഷയത്തോട് യോജിക്കുന്ന ഏത് യുവജനസംഘടനകളേയും പ്രക്ഷോഭത്തില്‍ ഒപ്പം കൂട്ടുവാന്‍ എ.ഐ.വൈ.എഫ് മടിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. പെന്ഷന് പ്രായം ഉയര്‍ത്തുന്നത് കേരളത്തിലെ യുവജനങ്ങളുടെ വികാരം മാനിക്കാതെയാണെന്നും യുവജനസ്വപ്നങ്ങളുടെ ആരാച്ചാരന്മാര് ആകുകയാണ് സര്‍ക്കാരെന്നും അവര്‍ കുറ്റപ്പെടുത്തി. പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്ന് ഒരുമിച്ചിരുന്ന് തീരുമാനിക്കുകയും പിന്നീട് കാലുമാറുകയും ചെയ്ത ഭരണാധികാരികള്‍ക്ക് യുവജനങ്ങള്‍ മാപ്പുനല്‍കില്ല- നേതാക്കള്‍ പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന ചില കാര്യങ്ങള്‍ ദുരൂഹത ഉയര്‍ത്തുന്നു. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മന്ത്രി കെ.എം മാണിക്കുവേണ്ടി വന്‍ പണപ്പിരിവ് നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഇറക്കി നടത്തുന്ന പിരിവ് ലക്ഷ്യം വെയ്ക്കുന്നത് മാര്‍ചില്‍ വിരമിക്കാന്‍ പോകുന്ന ജീവനക്കാരെയാണ്. പിരിവിന് മാണിയുടെ പൂര്‍ണ ഒത്താശയുമുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുവാനുള്ള തീരുമാനം കൈക്കൊണ്ട് പെന്ഷന് പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സൂപ്പര്‍ന്യൂമററി എന്നല്ല ഒരു നിയമനവും നടക്കാത്ത സ്ഥിതിയാണ്. ഈ സര്‍ക്കാര്‍ ജനങ്ങളെ എല്ലാത്തരത്തിലും ദുരിതത്തിലേയ്ക്ക് നയിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജി സോഹനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Pension, Kerala, AIYF, Age, Leaders, Press Meet, Alappuzha, Goverment, LDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.