കെ.എം മാണി എല്‍.ഡി.എഫില്‍ വന്നാല്‍ സ്വാഗതം ചെയ്യും: ടി.വി. രാജേഷ്

 


കാസര്‍കോട്: കേരള കോണ്‍ഗ്രസ് നേതാവും ധനകാര്യമന്തിയുമായ കെ.എം മാണിയും കൂടെയുള്ളവരും എല്‍.ഡി.എഫിലേക്ക് വന്നാല്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ. പറഞ്ഞു.

കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാജേഷ്. ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന യു.ഡി.എഫില്‍ നിന്നും അതിനെതിരെ പ്രതികരിച്ച് ആരു വിട്ടുവന്നാലും അതിനെ സ്വാഗതം ചെയ്യുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. മാണി ഗ്രൂപ്പ് എല്‍.ഡി.എഫില്‍ ചേരുമെന്ന് വ്യക്തമാക്കി കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവന നടത്തിയ കാര്യം പരാമര്‍ശിച്ചപ്പോഴാണ് രാജേഷ് മാണി വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് അറയിച്ചത്.

കെ.എം മാണി എല്‍.ഡി.എഫില്‍ വന്നാല്‍ സ്വാഗതം ചെയ്യും: ടി.വി. രാജേഷ്വി.എസിനെ പ്രതിപക്ഷ നേതൃത്വ സ്ഥാനത്ത് നിന്നും മാറ്റാന്‍ സി.പി.എം. തീരുമാനിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അക്കാര്യം സി.പി.എം നേതാക്കളോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് രാജേഷ് ഒഴിഞ്ഞു മാറി. ഡി.വൈ.എഫ്.ഐ നേതാക്കള്‍ നടത്തിയ ജാതിരഹിത കേരളം എന്ന വിഷയം ഉന്നയിച്ച് കൊണ്ട് നടത്തിയ മാര്‍ച് അനവസത്തിലാണെന്നും മാര്‍ച് പരാജയമാണെന്നും ഡി.വൈ.എഫ്.ഐ സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെകുറിച്ച് ചോദിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ ഉയര്‍ത്തിയ വിഷയം പ്രസക്തമായിരുന്നുവെന്നാണ് രാജേഷിന്റെ മറുപടി.

കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്തിയുമായ എ.കെ ആന്റണി തന്നെ കേരളത്തിലെ ജാതി രാഷ്ട്രീയത്തെകുറിച്ച് പ്രതികരിക്കുകയും കേരളം ഇങ്ങനെ പോയാല്‍ ഭ്രാന്താലയമായി മാറുമെന്നും പറഞ്ഞത് ഡി.വൈ.എഫ്.ഐയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി കെ. സുകുമാരന്‍ നായരുടെ പ്രസ്താവന ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. സര്‍ക്കാരിനെ താഴെയിറക്കുമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് മറപടി നല്‍കാന്‍ പോലും കഴിയാതെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും ഓച്ചാനിച്ച് നില്‍ക്കുകയാണെന്നും രാജേഷ് കുറ്റപ്പെടുത്തി.

Related News:
എന്‍ഡോസള്‍ഫാന്‍: വിധി അനുകൂലമായില്ലെങ്കില്‍ ഗ്രീന്‍ട്രിബ്യൂണലിനെ സമീപിക്കും: ടി.വി. രാജേഷ്

Keywords:  K.M.Mani, DYFI, Press Meet, Congress, Leaders, V.S Achuthanandan, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia