റദ്ദാക്കിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിക്കും

 


റദ്ദാക്കിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിക്കും
ന്യൂഡല്‍ഹി: റദ്ദാക്കിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിക്കും. കേരളത്തില്‍ നിന്നും റദ്ദാക്കിയ സര്‍വീസുകള്‍ ഈ മാസം 29,30 തീയതികള്‍ക്കകമാണ് പുനരാരംഭിക്കുക. മംഗലാപുരത്തു നിന്നും റദ്ദാക്കിയ സര്‍വ്വീസുകളും പുനരാരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതായി ചീപ് സെക്രട്ടറി കെ ജകുമാര്‍ അറിയിച്ചു. ആഴ്ച തോറുമുള്ള 14 സര്‍വ്വീസുകളും എയര്‍ ഇന്ത്യ പുനരാരംഭിക്കും.

കേരളത്തിന്റെ രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും ചീഫ് സെക്ട്രട്ടറി വ്യക്തമാക്കി. എയര്‍കേരള പദ്ധതിയുമായി ബന്ധപ്പെട്ട് കെ ജയകുമാറും സിയാല്‍ എം ഡി വി ജെ കുര്യനും വ്യോമയാനമന്ത്രാലയ ഉദ്യോഗസ്ഥരുമായും പ്രവാസികാര്യ മന്ത്രാലയവുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എയര്‍കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെടുമെന്ന് ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹജ്ജ് സര്‍വ്വീസുകള്‍ക്കെന്ന കാരണം പറഞ്ഞാണ് എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസം വെട്ടിച്ചുരുക്കിയത്. തിരുവനന്തപുരത്ത് നിന്നുള്ള 36 സര്‍വ്വീസുകളില്‍ അവശേഷിക്കുന്നത് എട്ട് സര്‍വ്വീസുകള്‍ മാത്രമാണ്.
keywords: Kerala, National, Air India, cancelled, service, re start, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia