K Muraleedharan | പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നേക്കാം; പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്ന് വ്യക്തമാക്കി കെ മുരളീധരന്‍

 


കോഴിക്കോട്: (www.kvartha.com) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം തനിക്കും ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വര്‍കിങ് കമിറ്റിയില്‍ രമേശ് ചെന്നിത്തല തഴയപ്പെട്ടോ എന്ന ചോദ്യത്തോട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ കരുണാകരന്‍ സ്മാരക നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഈ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിശദ വിവരങ്ങള്‍ ആറാം തീയതിക്കു ശേഷം വ്യക്തമാക്കാം എന്നും മുരളിധരന്‍ പറഞ്ഞു.

K Muraleedharan | പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നേക്കാം; പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്ന് വ്യക്തമാക്കി കെ മുരളീധരന്‍

കോണ്‍ഗ്രസ് വര്‍കിങ് കമിറ്റിയില്‍ തഴയപ്പെട്ടതുമായി ബന്ധപ്പെട്ട് പുതുപ്പള്ളി ഫല പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കാമെന്ന് നേരത്തെ ചെന്നിത്തലയും പറഞ്ഞിരുന്നു. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പാണ് മുന്നിലുള്ള മുഖ്യ അജന്‍ഡയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Keywords:  Will share few things after Puthuppally bypolls, says K Muraleedharan MP, Kozhikode, News,  K Muraleedharan MP,  Puthuppally Bypolls, Politics, Media, Loksbha Election, Ramesh Chennithala, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia