ജയിലിലെ അധിക സൗരോർജ്ജ വൈദ്യുതി നാട്ടുകാർക്ക്: തിരുവഞ്ചൂർ

 


ജയിലിലെ അധിക സൗരോർജ്ജ വൈദ്യുതി നാട്ടുകാർക്ക്: തിരുവഞ്ചൂർ
കാട്ടാക്കട: ജയില്‍ വളപ്പിലെ സൗരോർജ്ജ പാനലിൽ നിന്നും എടുക്കുന്ന വൈദ്യുതി ജയില്‍ ആവശ്യത്തിനു പുറമേ സമീപത്തെ നാട്ടുകാര്‍ക്ക് കൂടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതു വഴി വൈദ്യുതിക്ഷാമം ഒരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേർത്തു.

ജയിലിലെ ഒരിഞ്ച് ഭൂമി പോലും തരിശായി കിടക്കാന്‍ അനുവദിക്കില്ല. നെട്ടുകാല്‍ത്തേരി തുറന്നജയില്‍ സ്ഥാപിക്കുന്ന സൗരോർജ്ജ പദ്ധതിയുടെ ഉദ്ഘാടനവും സിക്കയുടെ ശിലാസ്ഥാപനചടങ്ങും 11-ാംമത് കറക്ഷണല്‍ സെമിനാറിന്റെ ഉദ്ഘാടനവും ജയിലിലെ അനക്സായ തേവന്‍കോട്ട് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജയില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനസ്ഥാപനമായ സിക്കയുടെ പ്രയോജനം മറ്റു ജീവനക്കാര്‍ക്കും ലഭ്യമാക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം അന്‍സജിതാ റസ്സല്‍ അധ്യക്ഷയായിരുന്നു.

Keywords: Kerala, Home minister, Thiruvanjoor Radhakrishnan, Kattakada, Solar Energy, Jail, Electricity, Extra, Natives, Lack,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia