Gets interim bail | ലൈംഗികപീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് താത്കാലിക ജാമ്യം; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി

 


തിരുവനന്തപുരം: (www.kvartha.com) ലൈംഗികപീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്ക് കോടതി താത്കാലിക ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം.

നേരത്തെ എല്‍ദോസ് കുന്നപ്പിള്ളി വീണ്ടും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തനിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസ് കേസെടുക്കുമെന്ന ഭയത്താലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതെന്നാണ് എം എല്‍ എ യുടെ വാദം.

Gets interim bail | ലൈംഗികപീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് താത്കാലിക ജാമ്യം; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി

കോടതിനിര്‍ദേശപ്രകാരം അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടും പരാതിക്കാരിയെക്കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെ അറസ്റ്റുചെയ്യാനുള്ള നീക്കം ശക്തമാണെന്നും എല്‍ദോസിന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

അഡ്വ. കുറ്റിയാനി സുധീര്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നേരത്തെ കോവളം പൊലീസെടുത്ത പരാതിയിലും പരാതിക്കാരിയെ കാണാനില്ലെന്ന വഞ്ചിയൂര്‍ പൊലീസിന്റെ പരാതിയിലും കോടതി എല്‍ദോസിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.

Keywords: Woman assault case: Eldhose Kunnappilly gets interim bail, Thiruvananthapuram, News, Bail, Court, Assault, Trending, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia