'സൈകിള്‍ വേണമെന്ന് പറഞ്ഞതിന് 9 വയസുകാരിയായ മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; യുവതിയുടെ ചെവി കടിച്ചുപറിച്ചു, മുഖത്ത് അടിച്ചു'; പണം ആവശ്യപ്പെട്ട് ആക്രമിക്കുന്നത് പതിവെന്നും പരാതി; സംഭവത്തിനുശേഷം ഒളിവില്‍ പോയ യുവാവിനെതിരെ കേസ്
Apr 9, 2022, 16:54 IST
കോഴിക്കോട്: (www.kvartha.com 09.04.2022) കോഴിക്കോട് താമരശ്ശേരിയില്‍ ഭര്‍ത്താവിന്റെ ക്രൂരതയ്‌ക്കെതിരെ പരാതിയുമായി യുവതി. സൈകിള്‍ വേണമെന്ന് പറഞ്ഞതിന് ഒമ്പതു വയസുകാരിയായ മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചെന്നും യുവതിയുടെ ചെവി കടിച്ചുപറിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നും പണം ആവശ്യപ്പെട്ട് ആക്രമിക്കുന്നത് പതിവാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ യുവതിയുടെ ഭര്‍ത്താവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Woman assault Complaint against youth, Kozhikode, News, Local News, Complaint, Assault, Police, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.