കൊച്ചിയിലെ ഫ് ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം; അതിക്രൂരമായ ലൈംഗികാതിക്രമവും മര്‍ദനവും, ശരീരത്തില്‍ പൊള്ളലേല്‍പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു; യുവതി പൊലീസിന് നല്‍കിയ പരാതി ഇങ്ങനെ! പ്രതിയെ ഇനിയും അറസ്റ്റ് ചെയ്യാതെ പൊലീസ്
Jun 8, 2021, 12:32 IST
കൊച്ചി: (www.kvartha.com 08.06.2021) കൊച്ചി നഗരത്തിലെ ഫ് ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിക്ക് സുഹൃത്തില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരപീഡനമായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ലോക് ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിയതോടെയാണ് മുന്‍പരിചയമുണ്ടായിരുന്ന മാര്‍ടിനൊപ്പം യുവതി താമസം ആരംഭിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു.
എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ടിന്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. അതിക്രൂരമായ ലൈംഗികാതിക്രമവും മര്‍ദനവുമാണ് യുവതിക്ക് നേരിടേണ്ടതായി വന്നത്. ശരീരത്തില്‍ പൊള്ളലേല്‍പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. മറൈന്‍ഡ്രൈവിലെ ഫ് ളാറ്റില്‍ വച്ചായിരുന്നു പീഡനം.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാര്‍ടിന്‍, ഫ് ളാറ്റില്‍ നിന്ന് പുറത്ത് പോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദനത്തിന് പുറമെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ 22 ദിവസമാണ് ഇത്തരത്തിലുള്ള പീഡനം നേരിടേണ്ടി വന്നതെന്നു യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
ഭക്ഷണം വാങ്ങുന്നതിനായി മാര്‍ടിന്‍ പുറത്തുപോയപ്പോഴാണ് യുവതി ഫ് ളാറ്റില്‍ നിന്ന് യുവതി രക്ഷപെട്ടത്. ഒളിവില്‍ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാര്‍ടിന്‍ നിരന്തരം വിളിച്ചതോടെ പൊലീസില്‍ പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പൊലീസ് മാര്‍ടിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപെട്ടു.
അതേസമയം, പീഡനത്തിനും മര്‍ദനത്തിനും പുറമെ യുവതിയില്‍ നിന്ന് ഇയാള്‍ പണവും തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍ മാര്‍കറ്റിലിട്ട് ലാഭം കിട്ടിയശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തു. മാസം 40,000 രൂപ വീതം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാല്‍ ഇതുണ്ടായില്ല.
സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പ്രതി മാര്‍ടിന്‍ ജോസഫ് പുലികോട്ടിലിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കോവിഡും ലോക് ഡൗണും മൂലമാണ് ഇയാളെ പിടികൂടാനാകാത്തതെന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യം തേടി മാര്‍ടിന്‍ കോടതിയെ സമീപിച്ചിരുന്നു. ബലാത്സംഗം ഉള്‍പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Woman attacked and molested in Kochi; Police still not arrest the accused, Kochi, News, Molestation, Complaint, Police, Accused, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.