ഗതാഗതസ്തംഭനത്തെത്തുടര്‍ന്ന് യുവതി കാറില്‍ പ്രസവിച്ചു

 


ഗതാഗതസ്തംഭനത്തെത്തുടര്‍ന്ന് യുവതി കാറില്‍ പ്രസവിച്ചു മംഗലം ഡാം: ഗതാഗതസ്തംഭനത്തെത്തുടര്‍ന്ന് യുവതി കാറില്‍ പ്രസവിച്ചു. വടക്കഞ്ചേരി­-തൃശൂര്‍ ദേശീയപാതയിലെ ഗതാഗതസ്തംഭ­ന­ത്തില്‍പെട്ടതിനാല്‍ സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയാതെ മംഗലംഡാം ഒടുകൂര്‍ സ്വദേശി ശെല്‍വരാജിന്റെ ഭാര്യ ജാന്‍സി(24)ആണ് മണ്ണൂത്തിക്ക് സമീപം കാറില്‍ പ്രസവി­ച്ചത്.

വെള്ളിഴാഴ്ച രാവിലെ ഏഴരയോടെ മുടപ്പല്ലൂര്‍ പുല്ലം പാടം സുരേഷിന്റെ കാറില്‍ മംഗലംഡാമില്‍ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ജാന്‍സിയെയും കൊണ്ട് അമ്മയും ബന്ധുക്കളും പോകുകയായിരുന്നു. ഗതാ­ഗതക്കുരുക്കില്‍പെട്ട് വാണിയമ്പാറയിലും കുതിരാനിലുമായി ഒരു മണിക്കൂര്‍ റോഡില്‍ കാത്തുകിടക്കേണ്ടി വന്നു.പ്രസവവേദന അസഹ്യമായപ്പോള്‍ മണ്ണൂത്തിയില്‍ വാഹനം നിര്‍ത്തി പ്രസവി­ക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. ഒന്‍പതരയോടെ ജാന്‍സി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് അമ്മയെയും കുഞ്ഞിനെയും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Jancey, Baby, Mother, Hospital, Car, Travel, Mangalam, Delivery, Malayalam News, Kerala Vartha, Woman delivers in car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia